മൈല്‍സ് വിത്ത് ഔട്ട് മിസ്‌റ്റേക്ക്‌സ് പദ്ധതിക്ക് തുടര്‍ച്ചയുണ്ടാവണം ;രാഹുല്‍ ഗാന്ധി

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ ലഹരി വിപത്തിനെതിരെ നടപ്പാക്കിയ മൈല്‍സ് വിത്ത് ഔട്ട് മിസ്‌റ്റേക്ക്‌സ് പദ്ധതിക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് രാഹുല്‍ ഗാന്ധി

dot image

കോട്ടയം: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ ലഹരി വിപത്തിനെതിരെ നടപ്പാക്കിയ മൈല്‍സ് വിത്ത് ഔട്ട് മിസ്‌റ്റേക്ക്‌സ് പദ്ധതിക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് രാഹുല്‍ ഗാന്ധി.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ സന്ദേശ യാത്രയില്‍നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംഘടനയുടെ പ്രസിഡന്റ് ഡോ.ഗീവര്‍ഗീസ് മാ യൂലിയോസ് മെത്രോപ്പൊലീത്തയുടെ നേത്യത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്കാ ബാവാ രാഹുല്‍ ഗാന്ധിക്ക് കൈമാറി.

ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിന്‍ സി. മാത്യു, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം. ജോയ്, എന്നിവര്‍ കൂടിക്കാഴ്ചയില്‍ പരിശുദ്ധകാതോലിക്കാ ബാവയോടൊപ്പം ഉണ്ടായിരുന്നു.

Content Highlights: Miles Without Mistakes project should continue: Rahul Gandhi

dot image
To advertise here,contact us
dot image