കോട്ടയത്ത് കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം

കോട്ടയത്ത് കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
dot image

കോട്ടയം: കൃഷിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. കോട്ടയത്താണ് സംഭവം. 50കാരനായ തറനാനിക്കല്‍ ജസ്റ്റിനാണ് മരിച്ചത്.

തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റതിന് പിന്നാലെ ജസ്റ്റിനെ തലനാട് സബ് സെന്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയില്‍ മരത്തില്‍ കയറി കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ തെങ്ങ് കയറ്റത്തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഇല്ലിചാരി നഗര്‍ വെട്ടിക്കല്‍ വീട്ടില്‍ സുരേഷാണ് മരിച്ചത്. മരത്തിന്റെ പകുതിവരെ എത്തിയ സുരേഷിന് നേരെ കടന്നലുകള്‍ കൂട്ടത്തോടെ പാഞ്ഞെത്തുകയായിരുന്നു. മരത്തില്‍ നിന്ന് താഴെ വീണ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: Middle aged man died after being stung by Wasp at Kottayam

dot image
To advertise here,contact us
dot image