

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ മിക്ദാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ് ഇയാള്‍.
രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു പെണ്‍കുട്ടി. കാഷ്വാലിറ്റിക്ക് സമീപമുള്ള ലിഫ്റ്റില്‍ വച്ചാണ് ലൈംഗിക അതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലമായി കടന്നുപിടിച്ച് അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതി മിക്ദാദ് തിരുവനന്തപുരം സ്വദേശിയാണ്.
Content Highlights: Kollam ESI Hospital Incident, Police have arrested the accused in connection with the incident.