കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്

കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍
dot image

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. എഴുകോണ്‍ സ്വദേശി വൈജേഷിനെയാണ് സാരഥി ജംങ്ഷന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്.

വീടിൻ്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയെന്ന പരാതിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ലോക്കപ്പിലിട്ടെങ്കിലും പൂട്ടാന്‍ മറന്നുപോവുകയായിരുന്നു. പാറാവുകാരനും മറ്റൊരു പൊലീസും മാത്രമായിരുന്നു സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

ഇരുവരും ലോക്കപ്പിനടുത്തുനിന്നും കുറച്ച് സമയത്തേക്ക് മാറിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ വീണ്ടും പിടികൂടുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി കൂടെയുണ്ടായിരുന്നു. മോഷണങ്ങളില്‍ ഇയാളും പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

Content Highlight : Accused who escaped from police station lock-up caught

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us