രണ്ടാം ഇന്നിങ്സിലും തകർപ്പൻ പ്രകടനം; ദുലീപ് ട്രോഫി റൺവേട്ടയിൽ ചരിത്രം തീർത്ത് ഇഷാൻ

ഇതോടെ ഒരു അപൂർവ ചരിത്രനേട്ടവും ഇഷാൻ സ്വന്തമാക്കി

രണ്ടാം ഇന്നിങ്സിലും തകർപ്പൻ പ്രകടനം; ദുലീപ് ട്രോഫി റൺവേട്ടയിൽ ചരിത്രം തീർത്ത് ഇഷാൻ
dot image

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ രണ്ടാം ഇന്നിംഗ്സിലും തകർപ്പൻ പ്രകടനവുമായി ഈസ്റ്റ് സോൺ നായകൻ ഇഷാൻ കിഷൻ. 98 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 80 റൺസ് നേടി താരം.

ഇതോടെ ഒരു അപൂർവ ചരിത്രനേട്ടവും ഇഷാൻ സ്വന്തമാക്കി. രണ്ട് ഇന്നിംഗ്സുകളിലുമായി 350 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ ദുലീപ് ട്രോഫി ഫൈനലില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റുവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലെഴുതിയത്. ഒന്നാം ഇന്നിംഗ്സിൽ 270 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയിരുന്നത്.

1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി ഒന്നാം ഇന്നിംഗ്സിൽ മാത്രം 320 റൺസ് നേടിയ രമൺ ലാംബയുടെ 39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ ഇന്ന് ചെന്നൈയില്‍ മറികടന്നത്.

ആദ്യ ഇന്നിംഗ്സില്‍ 270 റണ്‍സ് നേടിയതോടെ ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും ഈ മത്സരത്തിലൂടെ ഇഷാൻ സ്വന്തമാക്കിയിരുന്നു.

content highlights: ishan kishan record run chase duleep trophy second innings

dot image
To advertise here,contact us
dot image