കൊല്ലത്ത് ആക്രമണ പരമ്പര; മൂന്ന് സംഭവങ്ങളിലായി നാല് പേര്‍ പിടിയില്‍

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്

കൊല്ലത്ത് ആക്രമണ പരമ്പര; മൂന്ന് സംഭവങ്ങളിലായി നാല് പേര്‍ പിടിയില്‍
dot image

കൊല്ലം: കൊല്ലത്ത് വിവിധയിടങ്ങളിലായി ആക്രമണം. മദ്യലഹരിയില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തര്‍ക്കത്തിനിടെ അയല്‍വാസി ബിനുവിനാണ് കുത്തേറ്റത്. കൊല്ലം ചെങ്കുളം സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം തങ്കശ്ശേരിയില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിത്തോട്ടം സ്വദേശി ലിയോണ്‍ സാജനാണ് ആക്രമണം നടത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.

മദ്യപിച്ചെത്തി മകനെ ചീത്തവിളിക്കുന്നത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പിടികൂടി. അഞ്ചല്‍ കുരുവിക്കോണം സ്വദേശി മനോജാണ് പിടിയിലായത്. ജ്യേഷ്ഠന്‍ വിനോദിനെയാണ് മനോജ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിനോദിന്റെ മകനെ മനോജ് മദ്യപിച്ചെത്തി ചീത്ത വിളിച്ചു. ഇത് വിനോദ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.

Content Highlights: kollam multiple incidents reported across different areas

dot image
To advertise here,contact us
dot image