
കൊല്ലം: കൊല്ലം തെന്മലയിൽ പട്ടാപ്പകൽ കടയുടമയായ സ്ത്രീയെ ആക്രമിച്ചശേഷം മോഷ്ടാവ് സ്വർണമാല കവർന്നു. മൂന്നുപവൻ്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നത്. കുറ്റാലം തൈയിൽ വീട്ടിൽ കമലമ്മ (60) യെ ആക്രമിച്ചാണ് സ്വർണമാലയുമായി കടന്നത്. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സ്ത്രീയെ ആക്രമിച്ച് മോഷ്ടാവ് മാലയുമായി കടന്നു പോകുന്ന ദൃശ്യങ്ങൾ ആംബുലൻസിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlight : Woman shopkeeper attacked in Thenmala, gold necklace stolen