ഗാന്ധിജയന്തി ദിനത്തില്‍ വിദേശമദ്യവില്‍പന; സിഐടിയു നേതാവ് പിടിയില്‍

കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്

ഗാന്ധിജയന്തി ദിനത്തില്‍ വിദേശമദ്യവില്‍പന; സിഐടിയു നേതാവ് പിടിയില്‍
dot image

കൊല്ലം: ഗാന്ധിജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന നടത്തിയ പ്രാദേശിക സിപിഐഎം നേതാവും ഏരിയ കമ്മിറ്റി അംഗവുമായയാള്‍ പിടിയില്‍. കൊല്ലം കരുനാഗപ്പളളി ആദിനാട് സ്വദേശി രഞ്ജിത്താണ് എക്‌സൈസിന്റെ പിടിയിലായത്. 40 കുപ്പി വിദേശ മദ്യവുമായാണ് രഞ്ജിത്ത് പിടിയിലായത്. വീടിന്റെ സ്റ്റെയര്‍കേസിന്റെ അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

Content Highlights: CITU leader arrested for selling foreign liquor on Gandhi Jayanti

dot image
To advertise here,contact us
dot image