സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കലോത്സവം നിർത്തിവെച്ചതിൽ ഇടപെട്ട് മന്ത്രി

അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കലോത്സവം നിർത്തിവെച്ചതിൽ ഇടപെട്ട് മന്ത്രി
dot image

തിരുവനന്തപുരം:കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിൽ ഇടപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് ഇതേ വേദിയിൽ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകർക്കെതിരെയാണ് നടപടിയെടുക്കുക. പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏതെങ്കിലും കലാരൂപം തടയുന്നത് അനുവദിക്കാനാവില്ലയെന്നും അതിന്റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നത് മര്യാദകേടാണെന്നും. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. മൈം ഷോയുടെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിൻ്റെ മുന്നിൽ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും സ്കൂൾ വിദ്യാർത്ഥി റിപ്പോർട്ടറിനോട് പറഞ്ഞു.ഇന്ന് നടത്തേണ്ട കലോത്സവം മാറ്റി വെച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.

മൈം നിർത്തിവെച്ചത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് ഇന്ന് രംഗത്തെത്തി. കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എം എസ് എഫ് മാർച്ച് നടത്തിയത്.

Content Highlight : Mime shows solidarity with Palestine at school; Minister intervenes in cancellation of Kalatsavam

dot image
To advertise here,contact us
dot image