കൊല്ലത്ത് 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

ആയൂരിലാണ് സംഭവം

dot image

കൊല്ലം: കൊല്ലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂരിലാണ് സംഭവം. കാരാളികോണത്ത് താമസിച്ചുവന്നിരുന്ന അഞ്ജനെയാണ് ആയൂരിലെ ആണ്‍സുഹൃത്ത് നിഹാസിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് മാസമായി നിഹാസിനൊപ്പമായിരുന്നു അഞ്ജന താമസിച്ചിരുന്നത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചടയമംഗലം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- 21years old woman found dead inide boyfriend home in kollam

dot image
To advertise here,contact us
dot image