'നാടിൻ നന്മകനെ പൊന്മകനെ....' ; ചുമതലയൊഴിയുന്ന കൗണ്‍സിലര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് യൂത്ത് ലീഗ്

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി അംഗമാണ് സിദ്ദിഖ്

'നാടിൻ നന്മകനെ പൊന്മകനെ....' ; ചുമതലയൊഴിയുന്ന കൗണ്‍സിലര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് യൂത്ത് ലീഗ്
dot image

തളങ്കര: അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ചുമതലയൊഴിയുന്ന ജനപ്രതിനിധിക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് സഹപ്രവര്‍ത്തകര്‍. കാസര്‍കോട് നഗരസഭയിലെ 27ാം വാര്‍ഡ് തളങ്കര കണ്ടത്തിലെ ജനപ്രതിനിധി സിദ്ദീഖ് ചക്കരയ്ക്കാണ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്‌കൂട്ടര്‍ സമ്മാനിച്ചത്. ഏത് സമയത്തും ഏത് ആവശ്യത്തിനും വിളിച്ചാല്‍ സിദ്ദീഖ് ഓടിയെത്തുമെന്ന് ഇവര്‍ പറയുന്നു.

ജനപ്രതിനിധിയെന്ന നിലയില്‍ സിദ്ദീഖ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതിന്റെ പ്രത്യുപകാരമായാണ് യൂത്ത്‌ലീഗ് തളങ്കര കണ്ടത്തില്‍ ശാഖാ കമ്മിറ്റി 1.3 ലക്ഷം വില വരുന്ന സ്‌കൂട്ടര്‍ അദ്ദേഹത്തിന് സമ്മാനിച്ചതെന്നും ഇവര്‍ പറയുന്നു. ഇത്തവണ വാര്‍ഡില്‍ വനിതാ സംവരണം ആയതിനാല്‍ സിദ്ദീഖ് മത്സരരംഗത്തില്ല.

അഞ്ച് വര്‍ഷക്കാലം രാഷ്ട്രീയം മറന്നുള്ള സിദ്ദീഖിന്റെ പ്രവര്‍ത്തനം അംഗീകാരം നേടിയെന്നാണ് താക്കോല്‍ കൈമാറുന്നതിനിടെ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ടി ഇ ആഷിഖ് പറഞ്ഞത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി അംഗമാണ് സിദ്ദിഖ്. പ്രദേശത്തെ കുട്ടികളെ സംഘടിപ്പിച്ച് സിദ്ദീഖ് സംഘടിപ്പിച്ച കായിക ക്യാമ്പുകള്‍ ജനപ്രീതി നേടിയിരുന്നു.

Content Highlights: Youth League Gifts scooter to outgoing ward member at kasargod thalankara

dot image
To advertise here,contact us
dot image