

കണ്ണൂര്‍: 22കാരിക്ക് ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. എടക്കാട് വില്ലേജ് ഓഫീസര്‍ ജിജു സ്‌കറിയയെയാണ് അറസ്റ്റ് ചെയ്തത്. രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിജുവിനെ ബന്ധുക്കള്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനമുണ്ടായെന്ന ജിജുവിന്റെ പരാതിയിലും പൊലീസ് കേസ് എടുത്തു. 22കാരിയും ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചെന്നാണ് ജിജുവിന്റെ പരാതി.
Content Highlights: kannur village officer arrested