

കണ്ണൂർ: പ്രമുഖ ചിത്രകാരനും കുഞ്ഞിമംഗലം ഗവൺമെൻറ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുമായ കെ ടി നാരായണൻ മാസ്റ്റർ (87) അന്തരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലയുടെ വഴിയിലൂടെ സഞ്ചരിച്ച നിരവധി കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അധ്യാപകനായിരുന്നു അദ്ദേഹം. റിട്ടയേർഡ് അധ്യാപിക സി വി ലീലയാണ് ഭാര്യ. അജയ് കെ എൻ (ട്രെയിനിംഗ് കോർഡിനേറ്റർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം) ലീന കെ എൻ (ടീച്ചർ രാമന്തളി ഹയർ സെക്കൻ്ററി സ്‌കൂൾ) എന്നിവരാണ് മക്കൾ. സീമ എ കെ ( ടീച്ചർ, മാടായി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ) ഹരീന്ദൻ സി കെ ( റിട്ട. പ്രിൻസിപ്പാൾ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ ഇളമ്പച്ചി) എന്നിവരാണ് മരുമക്കൾ. ശനിയാഴ്ച രാവിലെ (19/9/26) 8.30 മുതൽ കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി.സ്കൂളിലാണ് പൊതുദർശനം. ശനിയാഴ്ച രാവിലെ 10 മണിക്ക് കുഞ്ഞിമംഗലത്താണ് സംസ്കാരം.
Content Highlights: Prominent painter and retired teacher of Kunjimangalam Government High School, K T Narayanan Master, has passed away