

കണ്ണൂര്‍: കടം വീട്ടാന്‍ വയോധികയുടെ ഒന്നര പവന്റെ മാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍. പയ്യന്നൂര്‍ തായിനേരിപള്ളി ഹാജി റോഡിലെ അര്‍ജുനന്‍ (30), ഹെലോയിസ് (27) എന്നിവരെയാണ് പരിയാരം പൊലീസ് പിടികൂടിയത്. ബൈക്കിലെത്തിയാണ് പ്രതികൾ വയോധികയുടെ ഒന്നര പവന്റെ മാല കവര്‍ന്നത്.
സെപ്തംബര്‍ 24ന് ഉച്ചയ്ക്ക് ചെറുതാഴം പുറച്ചേരിയില്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഏഴിലോട് സ്വദേശിനി സരോജിനി (72) യുടെ ഒന്നര പവന്റെ മാലയാണ് ദമ്പതികള്‍ കവര്‍ന്നത്. തുടര്‍ന്ന് വയോധിക പരിയാരം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണത്തില്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവാവിനെ പരിയാരത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതിയായ ഭാര്യയെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
Content Highlights: A couple has been arrested for allegedly stealing a 1.5-sovereign gold chain from a 72-year-old woman in Kannur. Pariyaram police identified the suspects with the help of CCTV footage and took both into custody