

കണ്ണൂര്‍: മയ്യില്‍ നിരത്തുപാലത്തുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധമായ മയ്യില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ഓഫീസ് തകര്‍ത്തു. ഇന്നലെ പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. മുസ്ലിം ലീഗ് മയ്യില്‍ പഞ്ചായത്ത് ഓഫീസിന്റെ ജനല്‍ ചില്ലുകളും മുന്‍വശത്തെ കൊടിമരവും സ്ഥാനാര്‍ത്ഥി ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. ഇരുചക്രവാഹനത്തില്‍ എത്തിയവര്‍ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ഓടിമറിഞ്ഞെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പഞ്ചായത്ത് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് യുഡിഎഫ് മയ്യില്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
Content Highlight : A Muslim League office in Mayyil panchayat was vandalized in an attack, raising concerns over political tensions in the area