മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വയോധികൻ്റെ മരണം വന്യജീവി ആക്രമണത്തിൽ; റിപ്പോർട്ട്

ഇന്നലെയാണ് വിറക് ശേഖരിക്കാൻ പോയ കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജൻ കൊല്ലപ്പെട്ടത്

മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വയോധികൻ്റെ മരണം വന്യജീവി ആക്രമണത്തിൽ; റിപ്പോർട്ട്
dot image

ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ വയോധികൻ്റെ മരണം വന്യജീവി ആക്രമണത്തിൽ തന്നെ. കാട്ടുപോത്തോ മറ്റ് ഏതെങ്കിലും വന്യ ജീവിയുടെയോ ആക്രമണത്തിൽ ആകാം മരണമെന്ന് അധികൃതർ വ്യക്തമാക്കി. മരണം കാട്ടാന ആക്രമണത്തിൽ അല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് വിറക് ശേഖരിക്കാൻ പോയ കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജൻ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlight : An elderly man who went to collect firewood in Munnar died due to a wild animal attack.Authorities confirmed that the death was caused by a wildlife attack

dot image
To advertise here,contact us
dot image