

വൈശാലി: എന്‍ഡിഎ ഭരണത്തിന് കീഴില്‍ ബിഹാര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പകരം വികസനത്തിന്റെയും നിക്ഷേപങ്ങളുടെയും പേരിലാണ് അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈശാലി ജില്ലയിലെ ജാഫര്പാട്ടിയില് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതിപക്ഷമായ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
बिहार की इस विकास यात्रा में हम 'सबका साथ-सबका विकास' का मंत्र लेकर आगे बढ़े हैं।हमने लोकतंत्र की ताकत को जनकल्याण का माध्यम बनाया है और इसलिए आज जब NDA सरकार इस कार्यकाल के एक वर्ष पूरा कर रही है। इस आयोजन के लिए लोकतंत्र की महान धरती वैशाली को चुना गया है। मैं इस अवसर पर वैशाली और बिहार की मिट्टी को नमन करता हूँ।- माननीय प्रधानमंत्री श्री @narendramodi जी#ModijikDilMeinBihar#ModijiSamratjikaNayaBihar
— BJP Bihar (@BJP4Bihar) November 21, 2026
ചടങ്ങില്‍ ഗംഗാ നദിക്ക് കുറുകെയുള്ള പുതിയ പാലം ഉള്‍പ്പെടെ 34,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ പാലത്തിന് 'നിതീഷ് സേതു' എന്നാണ് പേരിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി നേതാവുമായ നിതീഷ് കുമാര്‍, സംസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള ആദരസൂചകമായാണ് പാലത്തിന് ഈ പേര് നല്‍കിയതെന്ന് മോദി പറഞ്ഞു.
बिहार की इस विकास यात्रा में हम 'सबका साथ-सबका विकास' का मंत्र लेकर आगे बढ़े हैं।हमने लोकतंत्र की ताकत को जनकल्याण का माध्यम बनाया है और इसलिए आज जब NDA सरकार इस कार्यकाल के एक वर्ष पूरा कर रही है। इस आयोजन के लिए लोकतंत्र की महान धरती वैशाली को चुना गया है। मैं इस अवसर पर वैशाली और बिहार की मिट्टी को नमन करता हूँ।- माननीय प्रधानमंत्री श्री @narendramodi जी#ModijikDilMeinBihar#ModijiSamratjikaNayaBihar
— BJP Bihar (@BJP4Bihar) November 21, 2026
ജെഡിയു അധ്യക്ഷനായ നിതീഷ് കുമാര്‍ രാജി വെച്ചൊഴിഞ്ഞതോടെയാണ് ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
बिहार और बिहारियों के बढ़ते कदमों का यह जीवंत "नीतीश सेतु" माननीय नीतीश कुमार जी के विजन और दूरदर्शिता का परिचायक है।बिहार के विकास के प्रति उनकी प्रतिबद्धता ने आज बिहारवासियों को जोड़ा है, लोगों के बीच की दूरियाँ कम की हैं और हर बिहारवासी का स्वाभिमान बढ़ाया है।आज यह पुल बिहारवासियों को समर्पित हुआ है। आज का दिन हर बिहारी के लिए गौरव का क्षण है।@NitishKumar #NitishSetu #Bihar #NitishKumar #JDU
— Janata Dal (United) (@Jduonline) November 21, 2026
'എന്‍ഡിഎ അധികാരം ഏറ്റെടുത്തതിനുശേഷം സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയത്. നേരത്തെ തട്ടിപ്പുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും മാത്രമാണ് ബിഹാറിനെ കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിക്ഷേപ നിര്‍ദേശങ്ങളിലൂടെയും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടികളിലൂടെയുമാണ് ബിഹാര്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്,' മോദി പറഞ്ഞു.
'ഗരീബി ഹഠാവോ' (ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക) എന്ന മുദ്രാവാക്യം നല്കി ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലുള്ള കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 50 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി എന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് പ്രതിനിധീകരിക്കുന്ന ഹാജിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശത്ത് സംഘടിപ്പിച്ച റാലിയിലാണ് മോദി സംസാരിച്ചത്. ഹാജിപ്പൂര്‍ മണ്ഡലത്തെ പലതവണ പ്രതിനിധീകരിച്ച മുന്‍ കേന്ദ്രമന്ത്രി അന്തരിച്ച രാം വിലാസ് പാസ്വാന്റെ സംഭാവനകളെയും പ്രധാനമന്ത്രി ചടങ്ങില്‍ അനുസ്മരിച്ചു.
Content Highlight: Prime Minister Narendra Modi claims that Bihar is now known for development, investment and action against criminals rather than scams and crime under NDA rule. Addressing a rally in Vaishali, he inaugurated development projects worth over Rs 34,000 crore, including a new bridge across the Ganga named Nitish Setu. He also criticised the Congress and RJD, accusing them of misleading people with false promises and highlighting his government's claim that 50 crore people have escaped poverty in the past 12 years.