'ഡാര്‍ക്കടിച്ച് ഇരിന്നപ്പോള്‍ ഈ സിനിമകള്‍ കാണുന്നതായിരിന്നു എന്റെ സന്തോഷം'; സന്ദീപ് പ്രദീപ്

തന്റെ ഏറ്റവും കംഫര്‍ട്ടായ സിനിമകളെ കുറിച്ചും താരം പറയുന്നു

'ഡാര്‍ക്കടിച്ച് ഇരിന്നപ്പോള്‍ ഈ സിനിമകള്‍ കാണുന്നതായിരിന്നു എന്റെ സന്തോഷം'; സന്ദീപ് പ്രദീപ്
dot image

യുവതാരങ്ങളില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സന്ദീപ് പ്രദീപ്. പടക്കളം എക്കോ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലൈഫില്‍ എന്തെങ്കിലും വിഷമങ്ങള്‍ വരുമ്പോള്‍ കാണാറുള്ള സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ പുതിയ ചിത്രമായ കോസ്മിക് സാംസണിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.

സിദ്ദിഖ്- ലാല്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ 'ഇന്‍ ഹരിഹര്‍ നഗര്‍' സിനിമയാണ് സന്ദീപിന്റെ ഇഷ്ടപ്പെട്ട സിനിമയെന്നാണ് താരം പറയുന്നത്. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറീറ്റ് സിനിമകളുടെ ലിസ്റ്റിലുണ്ടാകും.

തന്റെ ഏറ്റവും കംഫര്‍ട്ടായ സിനിമ 'ഇന്‍ ഹരിഹര്‍ നഗര്‍' ആണെന്നാണ് സന്ദീപ് പറയുന്നത്. 'ഇന്‍ ഹരിഹര്‍ നഗര്‍' ആണ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമ. അത് ഞാന്‍ വ്യക്തിപരമായി അങ്ങനെ പറയുന്നതിന്റെ കാരണം, ഞാന്‍ അന്ന് വളരെ ഡാര്‍ക്ക് ആയി പോയിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ ഒരു സമയത്ത് ഞാന്‍ ഭയങ്കര ഹാപ്പിയാകുന്നത് ഇങ്ങനെയുള്ള സിനിമകള്‍ കാണുമ്പോഴായിരുന്നു.

എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സിനിമ കാണാന്‍. ഞാനെപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമ കൂടിയാണിത്. അതിലെ ഓരോ ഡയലോഗും സീനും എനിക്ക് കാണാപാഠമാണ്. എന്റെ ഫേവറീറ്റും, കംഫര്‍ട്ടും തരുന്ന സിനിമ അതാണ്. പിന്നെ 'സിഐഡി മൂസ' പോലെയുള്ള പടങ്ങളൊക്കെ ഉണ്ടെങ്കിലും 'ഇന്‍ ഹരിഹര്‍ നഗര്‍' എന്റെ ഭയങ്കര ഫേവറീറ്റ് സിനിമയാണ്'. - സന്ദീപ് പ്രദീപ് പറഞ്ഞു.

Content Highlights: "Watching these movies while sitting in the dark was my source of happiness," says Sandeep Pradeep. Sandeep Pradeep talks about his 'comfort movies.'

dot image
To advertise here,contact us
dot image