ഓപ്പറേഷൻ തൂഫാൻ: കാക്കനാട് ഫ്ലാറ്റിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

കാക്കനാട് ഫ്ലാറ്റിൽ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത്

ഓപ്പറേഷൻ തൂഫാൻ: കാക്കനാട് ഫ്ലാറ്റിൽ ലഹരിയുമായി മൂന്ന് പേർ പിടിയിൽ
dot image

കൊച്ചി : ഓപ്പറേഷൻ തൂഫാൻ്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. കളമശ്ശേരി സ്വദേശി അസീഫ് കെഎം, പാലക്കാട് സ്വദേശി അർജുൻ വിഎസ്, കാസർകോട് സ്വദേശി രതീഷ് എസ് എന്നിവരാണ് പിടിയിലായത്. 437 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. കാക്കനാട് ഫ്ലാറ്റിൽ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത്. ഫ്ലാറ്റിൽ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന തുടരുകയാണ്. കിലോ കണക്കിന് എംഡിഎംഎ ഇവർ ബോംബെയിൽ നിന്ന് എത്തിച്ച് ഇവിടെ വിതരണം ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

Content Highlight : Operation Toofan: Three people arrested for Drugs in Kakkanad flat

dot image
To advertise here,contact us
dot image