ജനലിന് കുറ്റിയിട്ടില്ല, അങ്കമാലിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2 പവന്‍, താലി പറമ്പില്‍

യുവതിയുടെ കഴുത്തില്‍ പോറലുണ്ട്

ജനലിന് കുറ്റിയിട്ടില്ല, അങ്കമാലിയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 2 പവന്‍, താലി പറമ്പില്‍
dot image

അങ്കമാലി: അങ്കമാലിയില്‍ മകനോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്നും ജനലിലൂടെ കയ്യിട്ട് മോഷ്ടാവ് കവര്‍ന്നത് രണ്ട് പവന്റെ മാല. മാലയിലുണ്ടായിരുന്ന താലി രാവിലെ പറമ്പില്‍ നിന്നും കണ്ടെത്തി. അങ്കമാലി പീച്ചാനിക്കാട് മങ്ങാട്ടുകര പള്ളിയാന്‍ വീട്ടില്‍ അനൂപ് പാപ്പച്ചന്റെ ഭാര്യ മീനു അനൂപിന്റെ മാലയാണ് നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

ജനലിന്റെ കുറ്റിയിടാന്‍ മറന്നതിനാല്‍ ജനല്‍പാളി പകുതി തുറന്നനിലയിലായിരുന്നു. വീടിന്റെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് മുറിക്ക് സമീപമെത്തിയതെന്നാണ് നിഗമനം. മാല പൊട്ടിക്കുന്നതിനിടയില്‍ മീനുവിന്റെ കഴുത്ത് വേദനിക്കുകയും ഒച്ചവെയ്ക്കുകയും ചെയ്തു. പിന്നാലെ അടുത്ത മുറിയിലുണ്ടായിരുന്ന മാതാപിതാക്കള്‍ ഓടിയെത്തുമ്പോള്‍ മോഷ്ടാവ് മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ആയുധം ഉപയോഗിച്ചാണ് മാല പൊട്ടിച്ചതെന്നാണ് സൂചന.

മീനുവിന്റെ കഴുത്തില്‍ പോറലുണ്ട്. കവര്‍ച്ചയ്ക്ക് പിന്നാലെ മോഷ്ടാവ് എന്ന് സംശയിക്കുന്നയാള്‍ വീടിന് സമീപത്തുകൂടി കടന്നുപോകുന്നത് ചിലര്‍ കണ്ടിട്ടുണ്ട്.

Content Highlights: A housewife in Angamaly lost a two sovereign gold chain after a theft was reported at her house, where a window had reportedly been left unsecured

dot image
To advertise here,contact us
dot image