

കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ വിവാഹം മുടങ്ങുമെന്ന ഭയത്തില്‍ മുന്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമം. കോതമംഗലം സ്വദേശി നിതി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച മുന്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തി.
വിവാഹം മുടക്കുമെന്ന് യുവതി പറഞ്ഞതോടെ നിതിന്‍ ഭയന്നു. തുടര്‍ന്ന് കാറില്‍ വെച്ച് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി. മരിച്ചെന്ന് കരുതി യുവതിയെ കോതമംഗലം ബൈപ്പാസില്‍ തള്ളി. യുവതിയുടെ 12 പവന്‍ ആഭരണങ്ങളും ഇയാള്‍ കവര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Man Attempts to attack Former Girlfriend in Kunnathunad Fearing Marriage Would Be Called Off