എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ ചെവി കടിച്ചു, നായയെ തല്ലിക്കൊന്ന് നാട്ടുകാർ

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരൻ വിപിനും പ്രതികരിച്ചു.

എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ ചെവി കടിച്ചു, നായയെ തല്ലിക്കൊന്ന് നാട്ടുകാർ
dot image

കൊച്ചി: മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരിലാണ് സംഭവം. കുട്ടിയുടെ ചെവിക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് തെരുവുനായ ആക്രമണമുണ്ടായത്.

വീടിനോട് ചേര്‍ന്നുള്ള അമ്പലത്തിന്റെ പരിസരത്ത് വച്ചാണ് നായ ആക്രമിച്ചത്.നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോർത്ത് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചു. കുട്ടിക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകി

അതേസമയം ചെവി കടിച്ചുപറിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നുവെന്ന് നാട്ടുകാരനും മുൻ പഞ്ചായത്ത്‌ മെമ്പറുമായ സജീവ് പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരൻ വിപിനും പ്രതികരിച്ചു. വിഷയം രൂക്ഷമായിട്ടും നടപടിയില്ലെന്നും പഞ്ചായത്ത് നടപടി കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും വിപിൻ പറഞ്ഞു.

Content Highlights: Three year old girl attacked by stray dog at Ernakulam

dot image
To advertise here,contact us
dot image