പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു; ചൈനീസ് കമ്പനിയുടെ ആദ്യ വാഹനം ദുബായുടെ ആകാശത്തിൽ പറന്നു

ജിസിസി രാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് 600 പുതിയ ഓർഡറുകൾ ലഭിച്ചതായ് ചൈനീസ് കമ്പനി പ്രഖ്യാപിച്ചു.

പറക്കും കാറുകൾ യാഥാർത്ഥ്യമാകുന്നു; ചൈനീസ് കമ്പനിയുടെ ആദ്യ വാഹനം ദുബായുടെ ആകാശത്തിൽ പറന്നു
dot image

​ഗൾഫ് മേഖലയിൽ പറക്കും വാഹനങ്ങൾ യാഥാർത്ഥ്യത്തോട് കൂടുതൽ അടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പറക്കും കാർ നിർമാതാക്കളായ ചൈനീസ് കമ്പനിയായ എക്സ്പെങ് എയ്റോഎച്ച്ടി ഇന്ന് ദുബായിൽ അവരുടെ ആദ്യ വാഹനം അന്തരീക്ഷത്തിലൂടെ പറത്തി. പിന്നാലെ ജിസിസി രാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് 600 പുതിയ ഓർഡറുകൾ ലഭിച്ചതായ് ചൈനീസ് കമ്പനി പ്രഖ്യാപിച്ചു.

ആ​ഗോളതലത്തിൽ പറക്കും കാറിനായുള്ള ആവശ്യക്കാരുടെ എണ്ണം 7,000 യൂണിറ്റ് പിന്നിട്ടിട്ടു. ചൈനയ്ക്ക് പുറത്ത് പറക്കും കാറുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. യുഎഇ-യിലെ ആലി & സൺസ് ഗ്രൂപ്പ്, ഖത്തറിലെ അൽമന ഗ്രൂപ്പ്, കുവൈത്തിലെ അൽസായർ ഗ്രൂപ്പ്, കൂടാതെ യുഎഇ-യിലെ ചൈനീസ് ബിസിനസ് കൗൺസിൽ തുടങ്ങിയവരാണ് പറക്കും കാറുകൾക്കായി ഓഡറുകൾ നൽകിയിരിക്കുന്നത്.

മിഡിൽ ഈസ്റ്റ് മേഖലയിൽ 2027ഓടെ പറക്കും വാഹനങ്ങൾ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി പറക്കും കാറുകളുടെ നിർമാണം വൻതോതിൽ പുരോ​ഗമിക്കുകയാണ്.

Content Highlights: Chinese flying car maker Aridge completes first manned test in Dubai

dot image
To advertise here,contact us
dot image