
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ കഴിഞ്ഞ ദിവസം കെഎല്‍ 40 എക്‌സ് 4444 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ പോയി. 3,02,000 രൂപയ്ക്കാണ് ലേലത്തില്‍ നമ്പര്‍ സ്വന്തമാക്കിയത്. കണ്ടന്തറ സ്വദേശി ഫെന്‍സിയാണ് മഹീന്ദ്ര എക്‌സ് ഇവി വാഹനത്തിന് വേണ്ടി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.
ജിഎസ്ടി ഇളവിനെ തുടര്‍ന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വര്‍ധിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ബുക്കിങ് പ്രകാരം 90 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ ആഴ്ചയിലെയും ബുക്കിങ് പ്രകാം തിങ്കളാഴ്ചകളിലാണ് നമ്പര്‍ അലോട്ട് ചെയ്യുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് ഫാന്‍സി നമ്പറുകളാണ് ലേലത്തിനുണ്ടായിരുന്നത്. ഫാന്‍സി നമ്പറുകള്‍ക്ക് 50,000 രൂപയാണ് ഫീസ്. ഒന്നരമാസം മുന്‍പ് 3333 എന്ന നമ്പര്‍ നാല് ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.
Content Highlights: KL 40 X 4444 fancy number up for auction