കുപ്പികൊണ്ട് തലയ്ക്കടിയേറ്റു; കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിന് ഗുരുതര പരിക്ക്
3 Feb 2022 3:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം ചന്തവിളയിൽ മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കുപ്പി കൊണ്ട് തലയ്ക് അടിയേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്. കുപ്രസിദ്ധ ഗുണ്ട മെൻറൽ ദീപു എന്ന ദീപുവിനാണ് പരിക്കേറ്റത്. അർദ്ധരാത്രിയിലാണ് സംഭവം. പരിക്കേറ്റ ദീപുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോത്തൻകോട് പോലീസ് അന്വഷണം ആരംഭിച്ചു.
സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകള്‍
സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി. 557 പേരെ കൂടിയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പട്ടിക പുതുക്കിയത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവും.
പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. സംസ്ഥാനത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നിര്‍ണായക നീക്കങ്ങള്‍ക്കാണ് അനുമതിയായിരിക്കുന്നത്.
- TAGS:
- Goonda
- Thiruvanathapuram