Top

ചെന്നൈ ജഴ്‌സിയണിഞ്ഞു വാര്‍ണര്‍; പോസ്റ്റ് ഇട്ടതും പിന്‍വലിച്ചതും വളരെ വേഗം!!!

''ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നറിയില്ല. എന്നാല്‍, ഈ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞ ആരാധികയോട് എനിക്ക് പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ല'' എന്ന കുറിപ്പോടെയാണ് വാര്‍ണര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചെന്നൈ ആരാധികയായ മകള്‍ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു ഇത്.

16 Oct 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈ ജഴ്‌സിയണിഞ്ഞു വാര്‍ണര്‍; പോസ്റ്റ് ഇട്ടതും പിന്‍വലിച്ചതും വളരെ വേഗം!!!
X

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധികയായ മകളുടെ നിര്‍ദേശപ്രകാരം ചെന്നൈ ജഴ്‌സിയണിഞ്ഞുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു പുലിവാലു പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്‍. 2021 സീസണില്‍ മോശം ഫോമിലായിരുന്ന വാര്‍ണറിശന ടൂര്‍ണമെന്റിനിടെ ടീമിന്റെ നായക സ്ഥാനത്തു നിന്നും പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു.

ഈ നീക്കത്തിനു പിന്നാലെ ടീം മാനേജ്‌മെന്റും താരവും തമ്മില്‍ സ്വാരസ്യതകള്‍ നിലനില്‍ക്കുകയാണെന്നും അടുത്ത സീസണില്‍ വാര്‍ണറിനെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് തയാറാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്.

ഇന്നലെ ഐ.പി.എല്‍. ഫൈനല്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മകള്‍ക്കൊപ്പം ചെന്നൈ ജഴ്‌സി ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമിലാണ് വാര്‍ണര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മിനിറ്റുകള്‍ക്കകം വാര്‍ണര്‍ പോസ്റ്റ് പിന്‍വലിച്ചു. ''ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നറിയില്ല. എന്നാല്‍, ഈ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞ ആരാധികയോട് എനിക്ക് പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ല'' എന്ന കുറിപ്പോടെയാണ് വാര്‍ണര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചെന്നൈ ആരാധികയായ മകള്‍ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു ഇത്.


എന്നാല്‍, വാര്‍ണറിന്റെ പോസ്റ്റിനു കീഴില്‍ എതിര്‍പ്പുമായി സണ്‍റൈസേഴ്‌സ് ആരാധകര്‍ എത്തിയതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഹൈദരാബാദ് ജഴ്‌സിയിലുള്ള ഒറിജിനല്‍ ചിത്രം മാറ്റി പങ്കുവയ്ക്കുകയും ചെയ്തു. ''ഇതാണ് യഥാര്‍ത്ഥ ചിത്രമെന്നും ഒരുപാടാളുകള്‍ ആദ്യ ചിത്രത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു'' എന്നും വാര്‍ണറര്‍ കുറിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന മെഗാ ലേലത്തില്‍ വാര്‍ണറെ ഹൈദരാബാദ് നിലനിര്‍ത്തില്ലെന്നാണ് ശ്രുതി. ഐ.പി.എല്ലില്‍ പുതുതായി ഉള്‍പ്പെടുന്ന ടീമുകള്‍ ഏതെങ്കിലും അദ്ദേഹത്തെ സ്വന്തമാക്കാനാണ് കൂടുതല്‍ സാധ്യത. ആ ടീമുകളെ നയിക്കാന്‍ തനിക്കു താല്‍പര്യമുണ്ടെന്ന് വാര്‍ണര്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

Next Story

Popular Stories