ബഹിഷ്കരണം തള്ളി: കുന്ദമംഗലത്തെ നവകേരള സദസ് പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുത്ത് ലീഗ്-കോൺഗ്രസ് നേതാക്കൾ

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൻ അബൂബക്കർ, കട്ടിപ്പാറ മുസ്ലീംലീഗ് വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നീ പ്രാദേശിക നേതാക്കളാണ് സദസിന്റെ ഭാഗമായത്

dot image

കോഴിക്കോട്: യുഡിഎഫ് ബഹിഷ്ക്കരണം മറികടന്ന് കോൺഗ്രസ്-ലീഗ് പ്രാദേശിക നേതാക്കൾ നവകേരള സദസ് വേദിയിൽ. കുന്ദമംഗലത്തെ നവകേരള സദസ് പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കൾ എത്തിയത്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൻ അബൂബക്കർ, കട്ടിപ്പാറ മുസ്ലീംലീഗ് വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നീ പ്രാദേശിക നേതാക്കളാണ് സദസിന്റെ ഭാഗമായത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ എൻ അബൂബക്കറും മുസ്ലീംലീഗ് കട്ടിപ്പാറ വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായിയുമാണ് യുഡിഎഫ് ബഹിഷ്ക്കരണം തള്ളി നവകേരള സദസിലേക്കെത്തിയത്. കോഴിക്കോട് താമരശ്ശേരിയിൽ നടന്ന പ്രഭാത ഭക്ഷണ യോഗത്തിൽ ഇരുവരും പങ്കെടുത്തു. വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ച് നിൽക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

രാഷ്ട്രീയം നോക്കാതെയാണ് നവകേരള സദസിലേക്കെത്തിയതെന്ന് ലീഗ് നേതാവ് മൊയ്തുവും പറഞ്ഞു. യുഡിഎഫ് ബഹിഷ്ക്കരണത്തിനും വിമർശനത്തിനും അവരുടെ നേതാക്കളെ തന്നെ നവകേരള സദസിന്റെ ഭാഗമാക്കിയാണ് എൽഡിഎഫ് പ്രതിരോധം.

dot image
To advertise here,contact us
dot image