'എന്റെ മകനൊപ്പം നിൽക്കുന്നത് അവന്‍റെ സഹോദരൻ'; പോസ്റ്റുമായി രോഹിത്തിന്റെ അമ്മ

രോഹിത്തിന്റെ അമ്മയുടെ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു
'എന്റെ മകനൊപ്പം നിൽക്കുന്നത് അവന്‍റെ സഹോദരൻ'; പോസ്റ്റുമായി രോഹിത്തിന്റെ അമ്മ

മുംബൈ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മാതാവ് പൂര്‍ണിമ ശർമ്മയുടെ ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സഹതാരം വിരാട് കോഹ്‍ലിയ്ക്കൊപ്പം രോഹിത് ശർമ്മ നിൽക്കുന്ന ഒരു ചിത്രമാണ് പൂർണിമ ശർമ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ മകന്റെ തോളിൽ മകളാണ്. പിന്നിൽ രാജ്യമാണ്. ഒപ്പം നിൽക്കുന്നത് സഹോദരനാണ് എന്ന് രോഹിത് ശർമ്മയുടെ മാതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു. ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് ഒരുമിച്ച് വിടപറഞ്ഞ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‍ലിയുടെയും തീരുമാനത്തെ മനസില്ലാമനസോടെയാണ് ആരാധകർ അം​ഗീകരിച്ചത്. ഇരുവരെയും ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

'എന്റെ മകനൊപ്പം നിൽക്കുന്നത് അവന്‍റെ സഹോദരൻ'; പോസ്റ്റുമായി രോഹിത്തിന്റെ അമ്മ
അടുത്ത ലക്ഷ്യത്തിന് മുതിര്‍ന്ന താരങ്ങള്‍ ഉണ്ടാകും; സ്ഥിരീകരിച്ച് ജയ് ഷാ

ട്വന്റി 20 ലോകകപ്പിൽ തോൽവി അറിയാതെയാണ് രോഹിത് ശർമ്മ ഇന്ത്യ ചാമ്പ്യന്മാരാക്കിയത്. തോൽവി അറിയാതെ കലാശപ്പോരിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ഏഴ് റൺസിന് പരാജയപ്പെട്ടു. ഫൈനലിൽ 76 റൺസുമായി വിരാട് കോഹ്‍ലി താരമായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കൻ സ്കോർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169ൽ അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com