വീണ്ടും മഴ; കളി വൈകിയതിന് പിന്നാലെ നിർത്തി വെച്ച് ഇന്ത്യ-പാക് ടി 20 ലോകകപ്പ് പോരാട്ടം

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ
വീണ്ടും മഴ; കളി വൈകിയതിന് പിന്നാലെ നിർത്തി വെച്ച് ഇന്ത്യ-പാക് ടി 20 ലോകകപ്പ് പോരാട്ടം

ന്യൂയോർക്ക്: ഇന്ത്യ-പാക് ടി 20 ലോകകപ്പ് മത്സരത്തിൽ രസം കൊല്ലിയായി മഴ. നേരത്തെ മഴ മൂലം ഒരു മണിക്കൂറോളം വൈകി തുടങ്ങിയ മത്സരം ഒരു ഓവറിന് ശേഷം വീണ്ടും നിർത്തി വെക്കേണ്ടി വന്നു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ എട്ട് റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമയുടെ തകർപ്പൻ സിക്‌സറും ആദ്യ ഓവറിൽ ഉണ്ടായിരുന്നു.

ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ ബൗൺസ് അനുകൂല പിച്ചിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്. കനത്ത മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാല്‍ പവര്‍ പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിംഗ് എളുപ്പമായിരിക്കില്ല. അസാധാരാണ സ്വിംഗും ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും കൂടിയാകുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്.

അതെ സമയം ആദ്യ മത്സരം തോറ്റ പാകിസ്ഥാന് ഈ മത്സരം നിർണ്ണായകമാണ്. അയർലൻഡിന് എതിരെയുള്ള ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ രണ്ട് പോയിന്റ് നേടിയിരുന്നു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ അമേരിക്കയോട് ആദ്യ മത്സരം തോറ്റ ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. ബാറ്റിങ്ങിൽ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ അസം ഖാന്‍ പുറത്തായപ്പോള്‍ ഇമാദ് വാസിമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ ഗ്ളാമർ പോരാട്ടമായിരുന്നു ഇന്നത്തെ ഇന്ത്യ- പാക് പോരാട്ടം.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

വീണ്ടും മഴ; കളി വൈകിയതിന് പിന്നാലെ നിർത്തി വെച്ച് ഇന്ത്യ-പാക് ടി 20 ലോകകപ്പ് പോരാട്ടം
കോഹ്‌ലിയുടെ ചെരുപ്പിന് അടുത്തുപോലും എത്തില്ല; ബാബറിനെതിരെ ആഞ്ഞടിച്ച് പാക് മുന്‍ താരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com