എനിക്ക് എക്‌സിനേക്കാള്‍ ഇഷ്ടം ഇന്‍സ്റ്റാഗ്രാം; എം എസ് ധോണി

'ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് കൂടുതൽ കഥകൾ ഉണ്ടാവാറില്ല'
എനിക്ക് എക്‌സിനേക്കാള്‍ ഇഷ്ടം ഇന്‍സ്റ്റാഗ്രാം; എം എസ് ധോണി

ഡല്‍ഹി: സമൂഹമാധ്യമമായ എക്‌സിനേക്കാള്‍ തനിക്ക് ഇഷ്ടം ഇന്‍സ്റ്റാഗ്രാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം മഹേന്ദ്ര സിംഗ് ധോണി. എക്‌സില്‍ നല്ലതിനേക്കാള്‍ മോശമാണ് സംഭവിക്കുന്നതെന്നാണ് സൂപ്പര്‍ താരത്തിന്റെ നിരീക്ഷണം. 2021 ജനുവരിയിലാണ് എക്‌സില്‍ ധോണിയുടെ അവസാന പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമിലെ അവസാന പോസ്റ്റ് 2023 ജൂലൈയിലുമാണ്.

എക്‌സില്‍ ആര്‍ക്കും എന്തും എഴുതി വിവാദമാക്കാം. അത്തരമൊരു പ്ലാറ്റ്‌ഫോമില്‍ താന്‍ എന്തിനാണ് നില്‍ക്കുന്നത്. താന്‍ എക്‌സില്‍ എഴുതുന്നതെന്തും ആളുകള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വളച്ചൊടിക്കാന്‍ കഴിയുമെന്നും താരം പറഞ്ഞു.

എനിക്ക് എക്‌സിനേക്കാള്‍ ഇഷ്ടം ഇന്‍സ്റ്റാഗ്രാം; എം എസ് ധോണി
ഐപിഎല്‍ നേരത്തെ ആക്കണമായിരുന്നു; മൈക്കല്‍ വോണ്‍

ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് ചിത്രമോ വീഡിയോയോ പങ്കുവെയ്ക്കാം. അതില്‍ നിന്ന് കൂടുതല്‍ കഥകള്‍ ഉണ്ടാകില്ല. എങ്കിലും കൂടുതല്‍ സമയം ഇന്‍സ്റ്റാഗ്രാമില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്താനാണ് താന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ ഇടുന്നതെന്നും ധോണി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com