'താങ്കൾ എന്തിനാണ് കളിക്കുന്നത്?'; രോഹിത് ശർമ്മയ്ക്കെതിരെ വിമർശനം

രോഹിതിന്റെ ടീം പ്ലേ ഓഫിന് യോഗ്യത നേടില്ലെന്ന് എല്ലാവർക്കും അറിയാമെന്ന് ഇന്ത്യൻ മുൻ താരം

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു മത്സരത്തിലൂടെ മോശം പ്രകടനം നടത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. സൺറൈസേഴ്സിനെതിരെ അഞ്ച് പന്തിൽ നാല് റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ മുംബൈ മുൻ നായകനെതിരെ വിമർശനവും ശക്തമാണ്. അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി രോഹിതിന്റെ പ്രകടനം ടീമുകളെ തൃപ്തിപ്പെടുത്തില്ലെന്ന് ഇന്ത്യൻ മുൻ താരം ദീപ് ദാസ്ഗുപ്ത പറഞ്ഞു.

താങ്കളുടെ പ്രകടനം ടീമിന് അഭിമാനമാകണം. താങ്കൾ മികച്ച താരമാണ്. സ്വന്തം പ്രകടനത്തിൽ താങ്കൾക്ക് തന്നെ അഭിമാനമുണ്ടാകണം. ഇപ്പോൾ നിങ്ങൾക്ക് കളിക്കാനും മികച്ച പ്രകടനം നടത്താനും താൽപ്പര്യമില്ല. ഓരോ തവണ മോശം പ്രകടനം നടത്തുമ്പോഴും അടുത്ത മത്സരത്തിൽ താങ്കൾ തിരിച്ചുവരുമെന്ന് കരുതുന്നുവെന്നും ദാസ്ഗുപത പ്രതികരിച്ചു.

'സൂര്യ'തിലകം; സൺറൈസേഴ്സിനെ വീഴ്ത്തി മുംബൈയുടെ തിരിച്ചുവരവ്

അടുത്ത വർഷം ഐപിഎല്ലിൽ മെഗാലേലമാണെന്ന് രോഹിത് മറക്കരുത്. മികച്ച പ്രകടനങ്ങൾ നടത്താൻ അവസാന അവസരമാണിത്. രോഹിതിന്റെ ടീം ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ കുറച്ച് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കൂ. അതിലൂടെ തന്റെ സാന്നിധ്യം എത്ര വലുതെന്ന് അറിയിക്കൂവെന്നും ദാസ്ഗുപത വ്യക്തമാക്കി.

dot image
To advertise here,contact us
dot image