

2025- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. 14 വർഷത്തിന് ശേഷം കഴിഞ്ഞവർഷം മുതലാണ് തെലങ്കാന സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഗദ്ദർ പുരസ്‌കാരങ്ങളെന്നാണ് തെലങ്കാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ അറിയപ്പെടുന്നത്. ‘തണ്ടേലി’ലെ അഭിനയത്തിന് നാഗചൈതന്യയ്ക്കാണ് 2025-ലെ മികച്ച നടനുള്ള പുരസ്‌കാരം. രശ്മിക മന്ദാന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദി ഗേൾഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്‌മികയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ‘രാജു വെഡ്‌സ് രംഭ’യാണ് മികച്ച ചിത്രം.
മികച്ച ചിത്രം: രാജു വെഡ്‌സ് രംഭ
രണ്ടാമത്തെ ചിത്രം: ധൻദോറ
മൂന്നാമത്തെ ചിത്രം: ദ ഗ്രേറ്റ് പ്രീ വെഡ്ഡിങ് ഷോ
മികച്ച സംവിധായകൻ: സൈലു (രാജു വെഡ്‌സ് രംഭ)
നടൻ: നാഗചൈതന്യ (തണ്ടേൽ)
നടി: രശ്മിക മന്ദാന (ദി ഗേൾഫ്രണ്ട്)
സഹനടൻ: ശിവാജി
സഹനടി: ഭൂമിക
സംഗീതസംവിധായകൻ: മാർക് കെ റോബിൻ
ഗായകൻ: അനുരാഗ് കുൽകർണി
ഗായിക: സാഹിതി ചഗന്തി
ബാലതാരം: രോഹൻ റോയ്
ഹാസ്യതാരം: കൃഷ്ണ തേജ
സ്‌പെഷ്യൽ എഫക്ട്‌സ്: മിറൈ
രചയിതാവ്: ഗുണശേഖർ (യൂഫോറിയ)
തിരക്കഥ: അനിൽ രവിപുഡി
ഗാനരചയിതാവ്: നന്ദകിഷോർ
ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി
ചിത്രസംയോജകൻ: ശ്രീകർ പ്രസാദ്
ശബ്ദലേഖകൻ: എം.ആർ. രാജകൃഷ്ണൻ
നൃത്തസംവിധായകൻ: ആത്ത സന്ദീപ്
കലാസംവിധാനം: തൊട്ട തരണി
മേക്കപ്പ്: ഗോവിന്ദ്
വസ്ത്രാലങ്കാരം: ചന്ദ്രകാന്ത്
എൻടിആർ ദേശീയ അവാർഡ്: ചിരഞ്ജീവി
എഎൻആർ അവാർഡ്: ജയസുധ
കാന്തറാവു അവാർഡ്: ആർ. നാരായണ മൂർത്തി
ബിഎൻ റെഡ്ഡി അവാർഡ്: സിംഗീതം ശ്രീനിവാസ റാവു
പെയ്ഡി ജയരാജ് അവാർഡ്: കമൽ ഹാസൻ
നാഗിറെഡ്ഡി ചക്രപാണി അവാർഡ്: അശ്വിനി ദത്ത്
സി. നാരായണ റെഡ്ഡി അവാർഡ്: സുദ്ദല അശോക് തേജ
Content Highlights: Telangana Gaddar awards announced, naga chaithanya wins best actor and rashmika best actress