

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഇരുരാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ തമ്മില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ വിദേശത്തുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ വഴിയുള്ള നിലവിലെ കാലതാമസവും ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകളും ഒഴിവാക്കി കൂടുതല്‍ വേഗത്തിലും സുതാര്യമായും ഇടപാടുകള്‍ നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് മറ്റൊരു വാലറ്റിലേക്ക് നേരിട്ട് പണം കൈമാറാന്‍ സാധിക്കും. നിലവില്‍ വിദേശത്ത് നിന്ന് പണം അയയ്ക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകളും വിനിമയ നിരക്കുകളും ഗണ്യമായി കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കും. കൂടാതെ, ദുബായിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് തങ്ങളുടെ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് അവിടുത്തെ കടകളിലും മാളുകളിലും നേരിട്ട് പണമടയ്ക്കാനും സാധിക്കും.
Content Highlights: India and United Arab Emirates are set to introduce revolutionary changes in their economic sector, with a major project underway to strengthen trade and investment ties