ഭക്ഷണം മാറിപ്പോയാൽ പരാതിയില്ല, സ്നേഹം മാത്രം! വിചിത്രമായ 'റെസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്‌സ്'

ഭക്ഷണം ഓർഡർ ചെയ്താൽ മാറിപ്പോകുന്നത് 'റെസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്‌സിന്റെ' പ്രത്യേകതയാണ്

ഭക്ഷണം മാറിപ്പോയാൽ പരാതിയില്ല, സ്നേഹം മാത്രം! വിചിത്രമായ 'റെസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്‌സ്'
dot image

ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഓർഡർ ചെയ്ത ഭക്ഷണമല്ല നിങ്ങൾക്ക് ലഭിച്ചത് എന്ന് കരുതുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? സ്വാഭാവികമായും നിങ്ങൾ അസ്വസ്ഥരാകും. എന്നാൽ ഓർഡർ തെറ്റിച്ച്‌ മാത്രം നല്കുന്ന ഒരു ഹോട്ടലിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ? ഇത് വെറും സങ്കല്പമല്ലാട്ടോ, യാഥാർഥ്യമാണ്. അത്തരം ഒരു ഹോട്ടൽ ജപ്പാനിൽ പ്രവർത്തിക്കുന്നുണ്ട്.

ഓർഡർ ചെയ്ത ഭക്ഷണത്തിന് പകരം മറ്റ് ഏതെങ്കിലും വിഭവമായിരിക്കും നിങ്ങളുടെ മുന്നിലെത്തുക. എന്നാൽ ഈ ഹോട്ടലിൽ നിന്ന് ഉയരുന്നത് ചീത്തവിളികളോ ആക്രോശങ്ങളോ അല്ല മറിച്ച്‌ പൊട്ടിച്ചിരികളാണ്. ഇത്‌ ആസ്വദിക്കാൻ മാത്രം ആളുകൾ ഈ ഹോട്ടലിൽ എത്താറുമുണ്ട്. അതാണ് റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്.

waiters at Restaurant of mistaken orders
Restaurant of mistaken orders

2017ൽ ജാപ്പനീസ് സംവിധായകനും നിർമാതാവുമായ ഷിറോ ഓഗുൻ മുന്നോട്ട് വെച്ച ആശയമായിരുന്നു റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ്. എങ്ങനെയാണ് ഈ ഹോട്ടലിലെ ഓർഡർ എപ്പോഴും തെറ്റിപോകുന്നത്? എന്താണ് ഈ ഹോട്ടലിലെ വെയ്റ്റർമാരുടെ പ്രധാന പ്രശ്നം? ഡിമെൻഷ്യ (ഓർമക്കുറവുമായി ബന്ധപ്പെട്ട രോഗം) ബാധിച്ചവരാണ് ഇവിടെ വെയ്റ്റർമാരായി പ്രവർത്തിക്കുന്നത്. ഓർമ്മശക്തി, ചിന്താശേഷി എന്നിവയെ ഈ രോഗം കാര്യമായി ബാധിക്കും. അതുകൊണ്ട് കാര്യങ്ങൾ ഓർത്തുവെക്കാനോ മനസിലാക്കാനോ ഇവർക്ക് സാധിച്ചുവെന്ന് വരില്ല. ഇവരെ മാറ്റിനിർത്താതെ സമൂഹത്തിൽ തന്നെ ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിറോ ഓഗുൻ റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സിന് രൂപം നല്കിയത്.

Dementia patients taking order in restaurant of mistaken orders
Waiters serving at restaurant of mistaken orders

റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സ് സന്ദർശിച്ചാൽ അതിഥികൾ ഏറെ സന്തോഷത്തോടെ ഭക്ഷണവും മറ്റും ആസ്വദിക്കുന്നത് കാണാൻ സാധിക്കും. വെയ്റ്റർമാർ ഭക്ഷണം മാത്രമല്ല ചിലപ്പോൾ മാറ്റിത്തരുക. അവർ വെയ്റ്റർമാരാണ് എന്ന വസ്തുതപോലും ചിലപ്പോൾ മറന്നുപോകാറുണ്ട്. ചിലപ്പോൾ അവർ അതിഥികളാണ് എന്ന് വിചാരിച്ച്‌ അതിഥികളോട് ഓർഡർ എടുക്കാൻ ആവശ്യപ്പെടും. ഇതെല്ലാം പ്രതീക്ഷിച്ചു മാത്രമാണ് അതിഥികൾ എത്താറുള്ളത്.

Food serving at Restaurant of mistaken orders
Happy faces at Restaurant of mistaken orders

സമൂഹം മാറ്റി നിർത്താൻ സാധ്യത ഉള്ളവരെ കരുതലോടും ക്ഷമയോടും കൂടി സമീപിക്കാൻ സാഹചര്യം ഒരുക്കിയ റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സിന് രണ്ട് വര്ഷം പിന്നിട്ടപ്പോഴേക്കും ഏറെ സ്വീകാര്യത നേടാൻ സാധിച്ചു. 2019ൽ കാൻ ലയൺസ് സിൽവർ, സ്പൈക്സ് ഏഷ്യ തുടങ്ങിയ വളരെ പ്രശസ്തമായ അവാർഡുകളാണ് റെസ്റ്റോറന്റ് ഓഫ് മിസ്ടേക്കൺ ഓർഡേഴ്സിനെ തേടിയെത്തിയത്.

Content Highlights: Delivering incorrect orders is the peculiarity of 'restaurant of mistaken orders'.

dot image
To advertise here,contact us
dot image