
വിശാഖപട്ടണം: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ സീസണിലെ ആദ്യ പരാജയം നേരിട്ടു. എങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് കണ്ടതിൽ ചെന്നൈ ആരാധകർ ഹാപ്പിയാണ്. 16 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം ധോണി 37 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ കളത്തിൽ മാത്രമല്ല കളത്തിന് പുറത്തും ധോണി ആരാധക ഹൃദയം കീഴടക്കി.
വിശാഖപട്ടണത്തെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിൽക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രൗണ്ടിലെ ഓർമ്മകൾ എന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് ചിത്രത്തിന് തലക്കെട്ട് നൽകിയിരിക്കുന്നത്.
രോഹിതിന്റെ അരികിൽ ഓടിയെത്തി ആരാധകൻ; ആദ്യം ഞെട്ടി താരം, പിന്നെ സ്നേഹപ്രകടനംIn the ground of memories! 🦁🏟️#DCvCSK #WhistlePodu #Yellove 🦁💛 pic.twitter.com/QNcOdBFt74
— Chennai Super Kings (@ChennaiIPL) March 31, 2024
മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ ഡൽഹിയോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ചെന്നൈയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു.