
മുംബൈ: ഇന്ത്യൻ ദേശീയ ടീമിൽ സാന്നിധ്യം അറിയിച്ച താരമാണ് തിലക് വർമ്മ. എങ്കിലും ഏതാനും മത്സരങ്ങൾക്ക് ശേഷം പ്രകടനം മോശമായി. ഐപിഎല്ലിലെ പ്രകടനം കൊണ്ട് ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് യുവതാരം. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ സ്ഥാനമാണ് തിലകിന്റെ ലക്ഷ്യം.
ഇക്കാര്യം ഉറപ്പിക്കുന്നതാണ് മുംബൈ ഇന്ത്യൻസിനായി താരത്തിന്റെ പരിശീലനം. നെറ്റ്സിൽ പരിശീലനത്തിനിടെ പുതിയ ഷോട്ടുകൾ താരം പരിശീലിക്കുന്നുണ്ട്. സ്കൂപ്പിന്റെ മാതൃകയിലുള്ള തിലക് വർമ്മയുടെ ഷോട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. എന്തായാലും മികച്ച പ്രകടനത്തിനായി താരം ഏറെ വിയർപ്പൊഴുക്കുന്നുണ്ട്.
'കേരളത്തിൽ നിന്നൊരാൾ ഇന്ത്യൻ ടീമിലെത്തണമെങ്കിൽ, അയാൾ സ്പെഷ്യലാണ്...'; സഞ്ജു സാംസൺKeep it in the “V”
— Mumbai Indians (@mipaltan) March 20, 2024
Tilak & DB: Say no more…😎😎#OneFamily #MumbaiIndians | @TilakV9 @BrevisDewald pic.twitter.com/lQdYca71yT
മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസുമായാണ് മുംബൈയുടെ ആദ്യ മത്സരം. അഞ്ച് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ ടീമാണ് മുംബൈ. 2020ന് ശേഷം വീണ്ടും ഐപിഎൽ സ്വന്തമാക്കുകയാണ് മുംബൈ ഇന്ത്യൻസിന് ഇത്തവണത്തെ ലക്ഷ്യം.