ശ്രേയസ് അയ്യര്ക്ക് വീണ്ടും പരിക്ക്; ലോകകപ്പിന് മുമ്പ് ബിസിസിഐക്ക് തലവേദന

മുമ്പ് മലയാളി താരം സഞ്ജു സാംസൺ റിസർവ് താരമായി ടീമിലുണ്ടായിരുന്നു

ശ്രേയസ് അയ്യര്ക്ക് വീണ്ടും പരിക്ക്; ലോകകപ്പിന് മുമ്പ് ബിസിസിഐക്ക് തലവേദന
dot image

കൊളംബോ: ഏഷ്യാ കപ്പിനിടെ ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരിക്ക്. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രേയസ് അയ്യർ കളിക്കുന്നില്ല. പുറം വേദനയെ തുടർന്ന് മാസങ്ങൾ ടീമിന് പുറത്തായിരുന്ന ശ്രേയസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് തിരിച്ചുവന്നത്.

പാകിസ്താനെതിരെ ശ്രേയസിന് പകരം കെ എൽ രാഹുലാണ് നാലാം നമ്പറിൽ കളിക്കുന്നത്. ശ്രേയസിന്റെ പരിക്ക് ഗൗരവമുള്ളതാണോയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ലോകകപ്പ് അടുത്തിരിക്കെ താരത്തിന്റെ പരിക്ക് ബിസിസിഐക്ക് തലവേദനയാകും. രണ്ടാഴ്ച മുമ്പ് മാത്രമായിരുന്നു ശ്രേയസ് ശാരീരികക്ഷമത വീണ്ടെടുത്തത്.

മുമ്പ് മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായി ഏഷ്യാ കപ്പ് ടീമിലേക്കെടുത്തിരുന്നു. എന്നാൽ രാഹുൽ പരിക്കുമാറി തിരിച്ചെത്തിയതോടെ സഞ്ജു നാട്ടിലേക്ക് മടങ്ങി. ശ്രേയസിന്റെ പരിക്ക് ഗുരുതരമല്ലെങ്കിൽ കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ ടീമിൽ ഇടം നൽകാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

dot image
To advertise here,contact us
dot image