ഒറ്റയ്ക്ക് പൊരുതി തെംബ ബോവ്മ; ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ

അഞ്ചാം അന്താരാഷ്ട്ര സെഞ്ചുറി നേടി തെംബ ബോവ്മ

dot image

ബ്ലൂംഫോണ്ടെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 222 റൺസിന് പുറത്ത്. നായകൻ തെംബ ബോവ്മയുടെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു. ഓസീസ് ബൗളർമാരുടെ കൃത്യതയ്ക്ക് മുന്നിൽ റൺസ് എടുക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക വിഷമിച്ചു. പവർ പ്ലേയിൽ നേടാനായത് ഒരു വിക്കറ്റിന് 25 റൺസ് മാത്രം. കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റ് വീഴ്ത്തി. 100 റൺസിനിടെ അഞ്ച് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ മടങ്ങിയെത്തി.

ആറാം വിക്കറ്റിലെ മാർക്കോ ജാൻസന്റെ പ്രകടനം ബോവ്മ ആശ്വാസം പകർന്നു. 40 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം ജാൺസൺ 32 റൺസെടുത്തു പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന ബോവ്മ വീണ്ടും പോരാട്ടം തുടർന്നു. അവസാന വിക്കറ്റിൽ എൻഗിഡിയെ കൂട്ടുപിടിച്ച് ബോവ്മ തന്റെ അഞ്ചാം അന്താരാഷ്ട്ര സെഞ്ചുറി പൂർത്തിയാക്കി.

142 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്ത ബോവ്മ പുറത്താകാതെ നിന്നു. ഓസ്ട്രേലിയൻ നിരയിൽ ഹസ്ലീവുഡ് മൂന്നും സ്റ്റോണിസ് രണ്ടും വിക്കറ്റ് വീഴ്ത്തി. സീൻ അബോട്ട്, അഷ്ടൺ അഗർ, ആദം സാംബ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

dot image
To advertise here,contact us
dot image