ആദ്യം കൈവിട്ടു, കണക്ക് തീർത്തത് റെക്കോര്ഡ് പ്രകടനത്തോടെ; അപൂര്വനേട്ടവുമായി കിംഗ് കോഹ്ലി

ഏറ്റവും കൂടുതല് ഏകദിന ക്യാച്ചുകളുള്ള രണ്ടാമത്തെ ഇന്ത്യന് ഫീല്ഡറാണ് കോഹ്ലി

dot image

കൊളംബോ: ഏഷ്യാ കപ്പില് നേപ്പാളിനെതിരെയുള്ള മത്സരത്തിൽ അപൂര്വനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റില് ഏറ്റവും കൂടുതല് ക്യാച്ചുകള് സ്വന്തമാക്കുന്ന നാലാമത്തെ താരമെന്ന ബഹുമതിയാണ് കിംഗ് കോഹ്ലി സ്വന്തമാക്കിയത്. മനോഹരമായ ഒറ്റക്കൈയ്യന് ക്യാച്ചിലൂടെ നേപ്പാളിന്റെ ആസിഫ് ഷെയ്ഖിനെ പുറത്താക്കിയ കോഹ്ലി ഏകദിന ക്രിക്കറ്റില് 143 ക്യാച്ചുകളെന്ന റെക്കോർഡ് നേട്ടം പോക്കറ്റിലാക്കി. 142 ക്യാച്ചുകൾ സ്വന്തം പേരിലുള്ള ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏറ്റവും കൂടുതല് ക്യാച്ചുകളുള്ള രണ്ടാമത്തെ ഇന്ത്യന് ഫീല്ഡറാണ് കോഹ്ലി. 156 ക്യാച്ചുമായി മുന് താരമായ മുഹമ്മദ് അസറുദ്ദീനാണ് ഇന്ത്യന് താരങ്ങളില് ഒന്നാമൻ. ഏകദിന ക്രിക്കറ്റില് ഏറ്റവും കൂടുതല് ക്യാച്ചുകളെന്ന റെക്കോർഡ് മുന് ശ്രീലങ്കന് താരം മഹേല ജയവര്ദ്ധനയ്ക്കാണ്. 218 ക്യാച്ചുകളാണ് താരത്തിന്റെ പേരിലുള്ളത്. 160 ക്യാച്ചുകളുമായി മുന് ഓസീസ് ക്യാപ്റ്റന് റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്. 156 ക്യാച്ചുമായി മുഹമ്മദ് അസറുദ്ദീനാണ് പട്ടികയില് മൂന്നാമൻ. 140 ക്യാച്ചുകളുള്ള സച്ചിന് ടെണ്ടുല്ക്കര്, 133 ക്യാച്ചുകളുള്ള സ്റ്റീഫന് ഫ്ളെമിങ്ങ് എന്നിവരും പട്ടികയിലുണ്ട്.

അതേസമയം ഏഷ്യാ കപ്പില് നേപ്പാളിനെതിരെ മോശം ഫീൽഡിങ് കാഴ്ച്ചവെച്ച ഇന്ത്യ വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ടോസ് നേടി ഫീല്ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ കളത്തിൽ വൻ പിഴവുകളാണ് വരുത്തിയത്. ആദ്യ അഞ്ച് ഓവറിനുള്ളില് മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്. ഇതിലൊരു ക്യാച്ച് കോഹ്ലിയുടെ കൈകളിലൂടെ ചോർന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിരാട് കോഹ്ലിക്ക് പിഴച്ചത്. ആസിഫ് ഷെയ്ഖ് ഉയര്ത്തിയടിച്ച പന്ത് അനായാസം കൈകളിലൊതുക്കാമായിരുന്നെങ്കിലും കോഹ്ലി കൈവിട്ടുകളഞ്ഞു.

dot image
To advertise here,contact us
dot image