കര്‍ണാടകയില്‍ 8800 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍

ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളുടെയും ഇലക്ട്രിക് ഗാഡ്ജറ്റുകളുടെയും നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍
കര്‍ണാടകയില്‍ 8800 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 8800 കോടിയുടെ സപ്ലിമെന്ററി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിട്ട് തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളുടെയും ഇലക്ട്രിക് ഗാഡ്ജറ്റുകളുടെയും നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍.

8800 കോടിയുടെ നിക്ഷേപത്തിലൂടെ 14000 ത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാനാവുമെന്ന് കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഫോക്‌സ്‌കോണ്‍ പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.

കമ്പനി മുന്നോട്ടുവെച്ച നിലവിലുള്ള നിര്‍ദേശമനുസരിച്ച് ഫോണുകള്‍ക്കായി സ്‌ക്രീന്‍, പുറംചട്ട തുടങ്ങിയവ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ഉപവിഭാഗമായ നിര്‍മ്മാണ യൂണിറ്റായ ഫി (Fii) കര്‍ണാടകയില്‍ നിന്ന് ഉല്‍പാദനം ആരംഭിക്കും.

പദ്ധതിക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുംകൂറിലുള്ള ജപ്പാനിസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപം നൂറ് ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഒരുക്കും.

മുന്‍പ് ഫോക്‌സ്‌കോണും ഇന്ത്യന്‍ കമ്പനിയായ വേദാന്തയും ചേര്‍ന്ന് ഇന്ത്യയില്‍ സെമി കണ്ടക്ടറുകള്‍ നിര്‍മ്മിക്കുമെന്ന് 2022 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ സംരംഭത്തില്‍ നിന്ന് ഫോക്സ്‌കോണ്‍ പിന്മാറുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com