യൂ ടേൺ അടിച്ച് ട്രംപ്; 100% പിഴത്തീരുവ പിൻവലിച്ചു; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയ 100% പിഴത്തീരുവ പിൻവലിച്ച് ട്രംപ്

യൂ ടേൺ അടിച്ച് ട്രംപ്; 100% പിഴത്തീരുവ പിൻവലിച്ചു; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം
dot image

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയ 100% പിഴത്തീരുവ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യുക്രെയ്നുമായി അമേരിക്ക അകലുന്നുവെന്ന വാർത്തകൾ പുറത്തുവരുന്ന സമയത്താണ് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്സിക്യുട്ടീവ് ഓർഡറിലാണ് ട്രംപ് തീരുവ എടുത്തുകളയുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുളള ബില്ലാണ് ട്രംപ് റദ്ദാക്കിയത്. ദേശീയതാത്പര്യം പരിഗണിച്ച് നിയമം പിൻവലിക്കുന്നു എന്ന് താൻ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു എന്നും ട്രംപ് വിശദീകരിക്കുന്നു. അമേരിക്കയിൽ എണ്ണ വില ഉയർന്നുനിൽക്കുന്നതിനാൽ റഷ്യൻ ഡീസൽ വാങ്ങാൻ ട്രംപ് തീരുമാനിച്ചിരുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ട് കൂടിയായിരുന്നു ട്രംപിന്റെ നീക്കം. ഇതിനിടെ റഷ്യയുടെ ഊർജ്ജ കേന്ദ്രങ്ങൾക്കുമേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ യുക്രെയ്നുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. യുദ്ധം തുടരുമ്പോഴും റഷ്യയ്ക്ക് മേലുള്ള അമേരിക്കയുടെ സമീപനം മാറുന്നതിന്റെ സൂചനയായിട്ടാണ് ഈ നീക്കത്തെ വിദഗ്ധർ മനസിലാക്കുന്നത്.

ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ ചില നിയമനിർമാതാക്കളും രംഗത്തുവന്നിട്ടുണ്ട്. തീരുവ ഇല്ലാതാക്കുന്ന ഈ നീക്കം റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകും എന്നാണ് വിമർശനം. റഷ്യയിൽ നിന്ന് അമേരിക്ക ഡീസൽ വാങ്ങുന്നത് നിർത്തണം എന്നാണ് നിയമനിർമാതാക്കളുടെ പക്ഷം. റഷ്യയ്ക്കുമേലുള്ള സാമ്പത്തിക സമ്മർദ്ദത്തിൽ അയവ് വരുത്തുന്നത് യുക്രെയ്നിനെ പിന്തുണയ്ക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഉപരോധങ്ങൾ ലക്ഷ്യം കാണാതെ പോകുമെന്നും വിമർശനമുണ്ട്.

ഓഗസ്റ്റിലാണ് ട്രംപ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിൽ അല്ലെങ്കിൽ വാതകം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിലേക്കും റഷ്യയുടെ ഊർജ മേഖലയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിലേക്കുമാണ് തീരുവ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന, അസർബൈജാൻ, ഹം​ഗറി, സ്ലൊവാക്യ എന്നിവയായിരുന്നു റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങൾ. ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവയും തീരുവയും പരിധിയിൽ ഉൾപ്പെടും.

content highlights: US President Donald Trump has withdrawn the 100% penalty tariff imposed on countries purchasing Russian oil. The decision was announced through an executive order issued by the White House, amid reports of growing distance between the United States and Ukraine.

dot image
To advertise here,contact us
dot image