'അഭ്യൂദയകാംഷികള്‍ക്ക് ആശംസകള്‍'; ബംഗാളില്‍ ഓഫീസ് തുറന്നതില്‍ പങ്കില്ലെന്ന് ടിവികെ

തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഓഫീസ് തുറന്നതെന്നായിരുന്നു അവകാശവാദം

'അഭ്യൂദയകാംഷികള്‍ക്ക് ആശംസകള്‍'; ബംഗാളില്‍ ഓഫീസ് തുറന്നതില്‍ പങ്കില്ലെന്ന് ടിവികെ
dot image

ചെന്നൈ: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ ആദ്യ ഓഫീസ് തുറന്നതായുള്ള പ്രചാരണം ശക്തമായതോടെ, നീക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിശദീകരിച്ച് തമിഴക വെട്രി കഴകം. ബംഗാളിലെ അദ്യൂദയകാംഷികള്‍ക്ക് ആശംസകള്‍ എന്നും ടിവികെ വ്യക്തമാക്കി. ഞായറാഴ്ചയാണ് ബംഗാളിലെ പൂര്‍ബ ബര്‍ധമാനിലുള്ള ഫഗുപൂരില്‍ ഒരു വിഭാഗം ടിവികെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണിതെന്നും അവകാശപ്പെട്ടിരുന്നു.

ടിവികെ പ്രവര്‍ത്തകയെന്ന് അവകാശപ്പെടുന്ന ചൈതലി റോയ് ആണ് പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേറ്ററായി ചുമതലയേറ്റത്. ആദ്യഘട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം സാമൂഹിക സേവനമാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ബംഗാളില്‍ ഇതിനകം 5000 പ്രവര്‍ത്തകര്‍ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. നിലവില്‍ സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം എന്നും പിന്നീട് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി അവരെ കേള്‍ക്കുമെന്നുമാണ് ഇവര്‍ പറയുന്നു. വിദ്യാഭ്യാസം, തൊഴില്‍ വിഷയങ്ങൾക്കാകും ആദ്യഘട്ടത്തില്‍ ഫോക്കസ് നല്‍കുകയെന്നും ചൈതലി റോയ് വ്യക്തമാക്കി.

Also Read:

തമിഴ്‌നാടിന് പുറത്ത് ഇത് ആദ്യമായല്ല പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട് ആളുകള്‍ ടിവികെയുടെ ഓഫീസ് തുറക്കുന്നത്. തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായി ടിവികെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ രാജ്യവ്യാപകമായി പാര്‍ട്ടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 13ന് പാലക്കാട് ജില്ലയില്‍ ആരാധകര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം തമിഴ്‌നാടിന് പുറത്ത് വിപുലീകരണം നിലവില്‍ പദ്ധതിയില്ലെന്നും ഭരണത്തില്‍ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ടിവികെ വക്താവ് വ്യക്തമാക്കിയത്.

Content Highlights: Tamilaga Vettri Kazhagam has clarified that it has no involvement in the reported opening of the party's first office in West Bengal

dot image
To advertise here,contact us
dot image