ക്ഷമ പരീക്ഷിച്ചു! സിനിമയ്ക്ക് മുൻപ് പരസ്യം മാത്രം 20 മിനുട്ട്; 75000 രൂപ പിഴയിട്ട് ഉപഭോക്ത്ര കമ്മീഷൻ

സിനിമ തുടങ്ങാൻ വൈകിയതോടെ താൻ വീട്ടിലെത്താൻ ഒരുപാട് വൈകിയെന്നും യുവാവ് പറയുന്നു

ക്ഷമ പരീക്ഷിച്ചു! സിനിമയ്ക്ക് മുൻപ് പരസ്യം മാത്രം 20 മിനുട്ട്; 75000 രൂപ പിഴയിട്ട് ഉപഭോക്ത്ര കമ്മീഷൻ
dot image

തിയേറ്ററുകളിൽ സിനിമ കാണാൻ പോകുന്നവർ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് പരസ്യം. സിനിമ തുടങ്ങുന്നതിന് മുൻപായി ഒരുപാട് നേരമാണ് പരസ്യം ഉണ്ടാകുക. പലപ്പോഴും ഇത് ആളുകളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സംഭവം കൂടിയാണ്. ഇപ്പോഴിതാ സിനിമാ തിയേറ്ററിലെ പരസ്യം സംബന്ധിച്ച് ഒരു സുപ്രധാന സംഭവം ഉണ്ടായിരിക്കുകയാണ്. സിനിമാ തിയേറ്ററിൽ ഒരുപാട് നേരം പരസ്യം പ്രദർശിപ്പിച്ചതിന് പിഴ വിധിച്ചിരിക്കുകയാണ് ഉപഭോക്ത്ര കമ്മീഷൻ.

ഹൈദരാബാദിലാണ് സംഭവം. ധനുഷ്-നാഗാർജുന എന്നിവർ അഭിനയിച്ച കുബേര എന്ന സിനിമ കാണാനെത്തിയ ആളാണ് പരാതി നൽകിയത്. 75000 രൂപ പിഴയടക്കാനാണ് സിനിമാ തിയേറ്റർ കമ്പനിയോട് കമ്മീഷൻ പറഞ്ഞിട്ടുള്ളത്. 33കാരനായ യുവാവാണ് പരാതി നൽകിയത്. കുബേര കാണാനെത്തിയപ്പോൾ 20 മിനുട്ടോളമാണ് തിയേറ്ററിൽ പരസ്യം പ്രദർശിപ്പിച്ചത്. രാത്രി 10.35നായിരുന്നു ഷോ. യുവാവും സുഹൃത്തും നേരത്തെതന്നെ തിയേറ്ററിൽ എത്തുകയും 10.30 ആകുമ്പോഴേക്കും സീറ്റിൽ ഇരിക്കുകയും ചെയ്തിരുന്നു. എന്നാൽ തിയേറ്ററുകൾ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും സിനിമാ ട്രെയിലറുകൾ പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഒടുവിൽ 10.52 വരെ പരസ്യങ്ങൾ പ്രദർശിപ്പിച്ചു എന്നാണ് യുവാവ് പറയുന്നത്.

സിനിമ തുടങ്ങാൻ വൈകിയതോടെ താൻ വീട്ടിലെത്താൻ ഒരുപാട് വൈകിയെന്നും യുവാവ് പറയുന്നു. ഇത് തന്റെ ആരോഗ്യത്തെയും വ്യക്തിപരമായ പല കാര്യങ്ങളെയും ബാധിച്ചു എന്നും യുവാവ് പറയുന്നു. ഇതോടെയാണ് യുവാവ് ഉപഭോക്ത്ര കമ്മീഷനെ സമീപിച്ചത്.

എന്നാൽ തങ്ങളുടെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമാണ് ഇത്തരം പരസ്യങ്ങളും മറ്റുമെന്നാണ് തിയേറ്റർ കമ്പനി കമ്മീഷനെ അറിയിച്ചത്. പൊതുജന അവബോധ പരസ്യങ്ങളും മറ്റും തങ്ങൾ നിർബന്ധമായും നൽകേണ്ടതാണെന്നും ആളുകൾ ഉള്ളപ്പോൾ ഇത് പ്രദർശിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കമ്പനി വാദിച്ചത്. പിന്നാലെ കമ്മീഷൻ പരസ്യങ്ങൾ സ്‌ക്രീൻ ചെയ്യുന്നതിന്റെയും മറ്റും നിയമവശങ്ങൾ പരിശോധിച്ചു. ഒടുവിൽ 2 മിനുട്ട് നേരം മാത്രമാണ് പരസ്യം പ്രദർശിപ്പിക്കേണ്ടത് എന്നും കണ്ടെത്തി. കൊമേർഷ്യൽ ലാഭത്തിന് വേണ്ടി തിയേറ്റർ കമ്പനി നിയമലംഘനം നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. പിന്നാലെയാണ് പിഴ വിധിച്ചത്.

75000 രൂപയാണ് പിഴയായി കമ്മീഷൻ വിധിച്ചത്. അതിൽ 25000 രൂപ ഉപഭോക്താവിനും 50000 രൂപ ജില്ലാ ഉപഭോക്ത്ര വെൽഫെയർ ഫണ്ടിലേക്കും നൽകാനാണ് വിധി.

Content Highlights: A consumer commission in Hyderabad has imposed a ₹75,000 penalty on a cinema theatre company for screening advertisements for an extended period during the movie Kuberaa, starring Dhanush and Nagarjuna. The complaint was filed by a moviegoer who attended the screening. The commission directed the theatre company to pay the penalty.

dot image
To advertise here,contact us
dot image