

ഇറാഖിന് പ്രതിരോധ സഹായവുമായി യുഎസ്. ഇറാഖിലെ വ്യോമസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ബെൽ 412EPX ഹെലികോപ്റ്ററുകളും അനുബന്ധ ഉപകാരണങ്ങളുമാണ് യുഎസ് നൽകുക. 150 മില്യൺ ഡോളറിന്റെ ഈ സൈനിക ഡീലിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി.
ബെൽ 412EPX ഹെലികോപ്റ്ററുകൾ, ഉയർന്ന ഫ്രീക്വൻസി (VHF) റേഡിയോകൾ, സ്പെയർ പാർട്സ്, ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സാങ്കേതിക ഡാറ്റ, പൈലറ്റ്, മെയിന്റനൻസ് പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് യുഎസിന്റെ പദ്ധതി. യുഎസ് സർക്കാരിന്റെയും കോൺട്രാക്ടർമാരുടെയും എഞ്ചിനീറിങ്, ടെക്നിക്കൽ, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങിയവയും കരാറിൽ ഉണ്ട്.
നിലവിൽ ഉള്ളതാണ് ഭാവിയിൽ വരാനിരിക്കുന്നയതുമായ വെല്ലുവിളികളെ നേരിടാൻ ഇറാഖിനെ പ്രാപ്തരാക്കുക എന്നതാണ് യുഎസിന്റെ ലക്ഷ്യം. ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് വേണ്ടിയുള്ള എയര്ലിഫ്റ്റിംഗ് സംവിധാനങ്ങൾ അടക്കമാണ് യുഎസ് ഇറാഖിന് നൽകുന്നത്. യുഎസിനെ സംബന്ധിച്ച തന്ത്രപരമായ പങ്കാളിയാണ് ഇറാഖ്. അതിനാൽ യുഎസ് വിദേശനയത്തെയും ദേശീയ സുരക്ഷാ താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നതാണ് ഈ വിൽപ്പനയെന്നും യുഎസ് പറഞ്ഞു.
ഇറാഖിന്റെ സായുധ സേനയുമായി ഹെലികോപ്റ്ററുകളും മറ്റ് അനുബന്ധ സേവനങ്ങളും സംയോജിപ്പിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും യുഎസ് പറഞ്ഞു. ഈ വിൽപ്പന മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റമൊന്നും വരുത്തില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Content Highlights: The United States has approved a $150 million military deal to provide Iraq with Bell 412EPX helicopters and related equipment. The assistance is aimed at strengthening the operational capabilities of the Iraqi Air Force and supporting its aviation and defense requirements.