

കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ വിവിധ തസ്തികകളിലായി നിലവിലുള്ള 25 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സീമാൻ ഗ്രേഡ് II, ജൂനിയർ സൂപ്പർവൈസർ-മറൈൻ ക്രെയ്ൻസ്, സീമാൻ ഗ്രേഡ് III, വിഞ്ച് ഓപ്പറേറ്റർ, എൻജിൻ ഫിറ്റർ, ജിപി ക്രൂ, കുക്ക്, ഡെക് ഹാൻഡ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി 60 വയസ്സാണ്.
സീമാൻ ഗ്രേഡ് II (ശമ്പളം: 35,000 രൂപ): പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ്/ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ്, നാവിഗേഷനൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ സൂപ്പർവൈസർ-മറൈൻ ക്രെയ്ൻസ് (ശമ്പളം: 35,000 രൂപ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
സീമാൻ ഗ്രേഡ് III (ശമ്പളം: 30,000 രൂപ): പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, 2 വർഷത്തെ പരിചയം.
വിഞ്ച് ഓപ്പറേറ്റർ (ശമ്പളം: 30,000 രൂപ): പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 2 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
എൻജിൻ ഫിറ്റർ (ശമ്പളം: 30,000 രൂപ): പത്താം ക്ലാസ് ജയവും എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ജിപി ക്രൂ (ശമ്പളം: 29,000 രൂപ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്റ്റ് വിജയം, ബേസിക് എസ്ടിസിഡബ്ല്യു സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം.
കുക്ക് (ശമ്പളം: 27,500 രൂപ): പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഡെക് ഹാൻഡ് (ശമ്പളം: 27,500 രൂപ): പത്താം ക്ലാസ് ജയവും ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://career.itiltd.in/careers_cochin_port/login_form.php?id=MzI= എന്ന ഔദ്യോഗിക ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Content Highlights: Cochin Port has announced job opportunities for candidates with 10th class qualifications, offering a starting salary of ₹27,500. Eligible candidates can apply after checking the prescribed age limit, educational qualifications, selection process, application procedure, and other conditions mentioned in the official recruitment notification.