ഓണ്‍ലൈന്‍ ഷോപ്പിങില്‍ തൃഷയ്ക്കും പണികിട്ടി: വസ്ത്രങ്ങളിൽ വിയർപ്പിന്റെ മണം; ബ്രാന്‍ഡിനെ തുറന്നുകാട്ടി നടി

കേടായ വസ്ത്രം, ഉപയോഗിച്ച വസ്ത്രം തുടങ്ങിയ ചതികൾ ഓൺലൈൻ ഷോപ്പിങ്ങിൽ മറഞ്ഞിരിപ്പുണ്ട്

ഓണ്‍ലൈന്‍ ഷോപ്പിങില്‍ തൃഷയ്ക്കും പണികിട്ടി: വസ്ത്രങ്ങളിൽ വിയർപ്പിന്റെ മണം; ബ്രാന്‍ഡിനെ തുറന്നുകാട്ടി നടി
dot image

ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുക എന്നത് ഇന്നത്തെകാലത്ത് സർവ സാധാരണമാണ്. ഒരുപാട് സൈറ്റുകൾ ഇത്തരത്തിൽ ഓൺലൈൻ ഷോപ്പിങ്ങിനായി നമുക്കിടയിൽ ഉണ്ട്. എല്ലാ സൈറ്റുകൾക്കും അവരവരുടേതായ പ്രത്യേകതകളും ഉണ്ട്. പലവിധമായ വസ്ത്രങ്ങളാണ് ഇവയിൽ നിന്ന് ലഭിക്കുക. എന്നാൽ ഓൺലൈൻ ഷോപ്പിങ്ങിൽ ചതി പറ്റാനുള്ള സാധ്യതകളും കുറവല്ല. കേടായ വസ്ത്രം, ഉപയോഗിച്ച വസ്ത്രം തുടങ്ങിയ ചതികൾ ഓൺലൈൻ ഷോപ്പിങ്ങിൽ മറഞ്ഞിരിപ്പുണ്ട്.ഇത്തരത്തിൽ തനിക്ക് പറ്റിയ ഒരു ചതിയെപ്പറ്റി തുറന്നുപറയുകയാണ് തമിഴ് നടി തൃഷ കൃഷ്ണൻ.

ഓർഡർ ചെയ്ത് വസ്ത്രങ്ങളിൽ വിയർപ്പിന്റെ ഗന്ധം ഉള്ളതായാണ് നടി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വസ്ത്ര ബ്രാൻഡിനെ ടാഗ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തു. പാക്ക് ചെയ്യുന്നതിന് മുൻപ് ഒന്ന് മണത്തുനോക്കണമെന്നും ഇത് കഷ്ടമാണ് എന്നുമാണ് നടി പോസ്റ്റ് ചെയ്തത്.

'സാറാ' എന്ന വസ്ത്ര ബ്രാൻഡിൽ നിന്നാണ് നടിക്ക് ദുരനുഭവമുണ്ടായത്. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ സാറ ബ്രാൻഡിനെ ടാഗ് ചെയ്തുകൊണ്ട് നടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'ഞാൻ അപേക്ഷിക്കുകയാണ്. അടുത്ത തവണ വസ്ത്രം ഓർഡർ ചെയ്യുമ്പോൾ അവയിൽ മനുഷ്യ ശരീരത്തിന്റെ ഗന്ധം ഇല്ലെന്ന് ഉറപ്പാക്കണം. ഇത് അടുപ്പിച്ച് മൂന്നാമത്തെ തവണയാണ് ഇങ്ങനെ. മോശമാണിത്. പാക്ക് ചെയുന്നതിന് മുൻപ് ഒന്ന് മണത്തുനോക്കുക' എന്നാണ്.

വിയർപ്പിന്റെ മണം എന്ന് നടി എടുത്തുപറയുന്നില്ല. എന്നാൽ അവരുടെ വാക്കുകളിൽ നിന്ന് ഉദ്ദേശിക്കുന്നത് വിയർപ്പിന്റെ മണമാണെന്ന് വ്യക്തമാണ്. ഒന്നല്ലെങ്കിൽ ആരെങ്കിലും ഇട്ടുനോക്കിയതിന് ശേഷമുള്ള വസ്ത്രം അയച്ചുതന്നിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും റിട്ടേൺ ചെയ്ത് വസ്ത്രമായിരിക്കാം എന്നതാണ് സാധ്യത.

Content Highlights: Actor Trisha Krishnan alleged that clothes she ordered had a sweat-like smell. She shared the issue on Instagram, tagging the clothing brand and raising concerns over product quality.

dot image
To advertise here,contact us
dot image