കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെന്ന് അഭ്യൂഹങ്ങള്‍; നിര്‍മല സീതാരാമന് പകരം ശക്തികാന്ത ദാസ് ധനമന്ത്രിയാകുമോ?

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നാണ് സൂചന

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെന്ന് അഭ്യൂഹങ്ങള്‍; നിര്‍മല സീതാരാമന് പകരം ശക്തികാന്ത ദാസ് ധനമന്ത്രിയാകുമോ?
dot image

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ബിജെപി സംഘടനാ തലത്തിലുള്ള മാറ്റങ്ങളും ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നാണ് സൂചന. ഇതിനിടെ, മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറും നിലവില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശക്തികാന്ത ദാസ് കേന്ദ്ര ധനമന്ത്രിയാകുമെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ ധനമന്ത്രി നിര്‍മല സീതാരാമനെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 മുതല്‍ അവര്‍ ധന-കോര്‍പ്പറേറ്റ് കാര്യ മന്ത്രിയായി തുടരുകയാണ്. എന്നാല്‍, ഈ മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരോ ബിജെപിയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

മാറ്റം യാഥാര്‍ഥ്യമായാല്‍, നാല് പതിറ്റാണ്ടിലേറെ ഭരണപരിചയമുള്ള ശക്തികാന്ത ദാസ് കേന്ദ്ര മന്ത്രിസഭയിലെത്തും. 2018 മുതല്‍ 2024 വരെ ആര്‍ബിഐയുടെ 25-ാമത് ഗവര്‍ണറായിരുന്ന ദാസ്, അതിന് മുമ്പ് 15-ാം ധനകാര്യ കമ്മീഷന്‍ അംഗമായും ഇന്ത്യയുടെ ജി20 ഷെര്‍പ്പയായും പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ധനകാര്യം, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹം നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ധനമന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച കാലത്ത് എട്ട് കേന്ദ്ര ബജറ്റുകളുടെ തയ്യാറെടുപ്പില്‍ പങ്കാളിയായ അദ്ദേഹം, നോട്ടുനിരോധനത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍, ശക്തികാന്ത ദാസ് ധനമന്ത്രിയാകുമെന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

Content Highlights: Speculation has intensified over a possible Union Cabinet reshuffle, with reports suggesting that Shaktikanta Das may be considered for the Finance Minister’s post, though no official confirmation has been made by the government

dot image
To advertise here,contact us
dot image