നിക്ഷേപകരോടും ബുദ്ധിജീവികളോടും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കേന്ദ്രമന്ത്രി; ഉടൻ നിക്ഷേപം നടത്താനും ആഭ്യർത്ഥന

ഫ്രാൻസിൽ നടന്ന ഭാരത് ഇന്നോവേറ്റ്‌സ് 2026 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിയുഷ് ഗോയൽ

നിക്ഷേപകരോടും ബുദ്ധിജീവികളോടും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കേന്ദ്രമന്ത്രി; ഉടൻ നിക്ഷേപം നടത്താനും ആഭ്യർത്ഥന
dot image

നിക്ഷേപകരോട് ഇന്ത്യയിൽ ഉടനെ നിക്ഷേപിക്കാനുള്ള ആഹ്വാനവുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ. അധികം വൈകുംമുമ്പ് രാജ്യത്ത് നിക്ഷേപം ഉറപ്പിക്കാനും, രാജ്യത്തെ നിക്ഷേപ അന്തരീക്ഷം തയ്യാറാണെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കോർപ്പറേറ്റുകൾ, വെൻച്വർ കാപിറ്റൽ സ്ഥാപനങ്ങൾ എന്നിവരോടായിരുന്നു മന്ത്രിയുടെ ആഹ്വാനം. ഫ്രാൻസിൽ നടന്ന ഭാരത് ഇന്നോവേറ്റ്‌സ് 2026 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിയുഷ് ഗോയൽ. രാജ്യത്തെ ആഭ്യന്തര വിപണി വളരെ വലുതാണ്. കേന്ദ്രസർക്കാർ തന്നെ നിക്ഷേപകരെ കണ്ടെത്താൻ സഹായിക്കുമെന്നും വിപണി സാധ്യതകൾ വളരെ അധികമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്പാദനത്തിൽ പങ്കാളികളായി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഗോയൽ ആഭ്യന്തര വിപണിയോട് ആഹ്വാനം ചെയ്തു. ഗവേഷകർ, ബുദ്ധിജീവികൾ തുടങ്ങി എല്ലാവരോടും റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് മേഖലയിൽ പങ്കാളികളാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയിൽ നടത്തുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ വേഗത വർധിപ്പിക്കാനും മറ്റും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ബിസിനസുകളോട് ഇന്ത്യയുടെ സൗജന്യ വ്യാപാര നയങ്ങളെ ഉപയോഗപ്പെടുത്താനും മന്ത്രി അഭ്യർത്ഥിച്ചു. ബിസിനസ് ആവാസവ്യവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ ആരാഞ്ഞ മന്ത്രി വിദേശത്തുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ തുടങ്ങിയ എല്ലാവരോടും രാജ്യത്തേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ഒരു സ്റ്റാർട്ടപ്പ് ആക്ഷൻ പ്ലാൻ തന്നെയുണ്ട്. ഡീപ് ടെക്ക് ഇന്നോവേറ്റർമാർക്കും സ്ഥാപനങ്ങൾക്കും മറ്റും നിലവിലുള്ള 10000 കോടി രൂപ ഫണ്ടിന്റെ ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരോട് എന്താണ് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നും മന്ത്രി ചോദിച്ചു. നമ്മുടെ മാതൃരാജ്യത്തെ സേവിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള പാത എങ്ങനെ സൃഷ്ടിക്കാം?


യുവതീയുവാക്കൾ ഗവേഷകർ, നവീന ആശയങ്ങൾ ഉള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം? മറ്റുള്ളവർക്ക് വേണ്ടിയാണ് ഇപ്പോൾ നമ്മൾ ജോലിചെയ്യുന്നത്. എങ്ങനെ നമുക്ക് അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാം എന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Union Commerce Minister Piyush Goyal has urged investors to invest in India without delay, emphasizing that the country is fully prepared to receive large-scale investments. He highlighted India’s strong economic fundamentals, improved business environment, and ongoing reforms aimed at attracting global capital.

dot image
To advertise here,contact us
dot image