ഈ മെസ്സിയെ ഭയക്കണം; അള്‍ജീരിയക്കെതിരെ ഹാട്രിക് തിളക്കം, ഇനി ചരിത്ര റെക്കോഡിലേക്ക്

അള്‍ജീരിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നുഗോളിന്

ഈ മെസ്സിയെ ഭയക്കണം; അള്‍ജീരിയക്കെതിരെ ഹാട്രിക് തിളക്കം, ഇനി ചരിത്ര റെക്കോഡിലേക്ക്
dot image

ഹാട്രിക് തിളക്കത്തില്‍ ലയണല്‍ മെസ്സി അവതരിച്ചപ്പോള്‍ ലോകകപ്പിലെ നിലവിലെ ജേതാക്കള്‍ക്ക് ഗംഭീര ജയം. 17-ാം മിനിറ്റില്‍ മെസ്സി ആദ്യഗോളോടെ വതരിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകള്‍ പിറന്നത് (60, 76). ഇതോടെ റെക്കോഡ് നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് മെസ്സി. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് ഇനി മെസ്സി-എംബാപ്പെ ഗോള്‍ പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കും.

അള്‍ജീരിയക്കെതിരെ 80 മിനിറ്റുവരെ മെസ്സി നിറഞ്ഞുകളിക്കുകയായിരുന്നു. ഓരോ ഗോളും ഗ്യാലറിക്ക് ആവേശം പകര്‍ന്നു. മെസ്സിക്ക് പകരം 80-ാം മിനിറ്റില്‍ നിക്കോ പാസാണ് കളിക്കാനിറങ്ങിയത്. ഇനി ഓസ്ട്രിയയും ജോര്‍ദാനുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

അര്‍ജന്റീനയ്‌ക്കെതിരെ അള്‍ജീരിയക്കുവേണ്ടി ഫ്രാന്‍സ് ഇതിഹാസ താരം സിനദിന്‍ സിദാന്റെ മകന്‍ ലൂക്ക സിദാന്‍ ഗോള്‍വല കാക്കാനെത്തി.

content highlights: This Messi Must Be Feared; Hat-Trick Brilliance Against Algeria, Next Stop Historical Record

dot image
To advertise here,contact us
dot image