E20 ചതിച്ചാശാനേ ! ഇന്ധനം അടിച്ചവരുടെ വണ്ടിക്ക് മൊത്തം പ്രശ്നങ്ങൾ; കാശ് ചോരലും തകൃതിയെന്ന് റിപ്പോർട്ട്

E20 ഇന്ധനം അടിച്ച പഴയ വാഹനങ്ങളിൽ നിരന്തരം പ്രശ്നങ്ങളാണെന് പറയുകയാണ് വാഹന ഉടമകൾ

E20 ചതിച്ചാശാനേ ! ഇന്ധനം അടിച്ചവരുടെ വണ്ടിക്ക് മൊത്തം പ്രശ്നങ്ങൾ; കാശ് ചോരലും തകൃതിയെന്ന് റിപ്പോർട്ട്
dot image

രാജ്യത്ത് എഥനോൾ കലർന്ന ഇന്ധനത്തിന് പ്രചാരമേറുന്ന സമയമാണ്. ക്രൂഡ് ഓയിലിന്റെ ആശ്രിതത്വം കുറയ്ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്രസർക്കാർ എഥനോൾ കലർന്ന ഇന്ധനം പുറത്തിറക്കിയത്. അവയ്ക്ക് പല പ്രശ്നങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല വാഹനങ്ങളും എഥനോൾ കലർന്ന ഇന്ധനം നിറയ്ക്കാവുന്ന തരത്തിൽ ഉള്ളവയാണ്. എന്നാൽ പഴയ വാഹനങ്ങൾ അങ്ങനെയല്ല. ഇത്തരത്തിൽ E20 ഇന്ധനം അടിച്ച പഴയ വാഹനങ്ങളിൽ നിരന്തരം പ്രശ്നങ്ങളാണെന് പറയുകയാണ് വാഹന ഉടമകൾ.

'ലോക്കൽസർക്കിൾസ്' നടത്തിയ സർവേയിലാണ് E20 ഇന്ധനം അടിച്ചതിന് പിന്നാലെ വാഹനത്തിന് പല പ്രശ്നങ്ങളും ഉണ്ടെന്ന് പലരും തുറന്നുപറഞ്ഞത്. 22000 പേരാണ് സർവേയിൽ പങ്കെടുത്തത്. 2023ന് മുൻപ് വാങ്ങിയ പെട്രോൾ കാറുകൾ ഉള്ളവരിലായിരുന്നു സർവേ നടത്തിയത്. 2025 മുതൽക്കേ തങ്ങളുടെ വാഹനത്തിൽ പ്രശ്നങ്ങളുണ്ട് എന്നാണ് പലരും പറയുന്നത്. സർവേയിൽ പങ്കെടുത്ത പേരും പലവിധ പ്രശ്നങ്ങളാണ് സൂചിപ്പിച്ചത്. 56% പേർ കുറഞ്ഞ ഇന്ധനക്ഷമത, മൈലേജ് കുറവ് എന്നിങ്ങനെയാണ് അഭിപ്രായപ്പെട്ടത്. 43% പേർ എൻജിൻ പെർഫോമൻസിൽ പ്രശ്നങ്ങളുണ്ടെന്നും പവാർ ലോസ് തുടങ്ങിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പറഞ്ഞു.

34% പേർ വണ്ടി നിരന്തരം കേസുവരുന്നുവെന്നും റിപ്പയർ ചെയ്യേണ്ടിവരുന്നുവെന്നുമാണ് പറഞ്ഞത്. 20% പേർ ഇന്ധന സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറാണ് പറഞ്ഞത്. 19% പേർ എൻജിൻ നിരന്തരം ഹീറ്റ് ആക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 19% പേർ മറ്റ് പല പ്രശ്നങ്ങളുമാണ് പറഞ്ഞത്.

വെറും 26% പേർ മാത്രമാണ് ഒരു പ്രശ്നവും ഇല്ല എന്ന് അഭിപ്രായപ്പെട്ടത്. 16% പേർ പ്രശ്നങ്ങൾ കണ്ടുതുടങ്ങി എന്ന് പറഞ്ഞു. 52 ശതമാനം പേർക്ക് 5000 മുതൽ 25000 രൂപ വരെയുള്ള ചിലവുകൾ വന്നു. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും E0 അല്ലെങ്കിൽ E10 പെട്രോളിലേക്ക് മടങ്ങാനാണ് ആഗ്രഹം.

Content Highlights: A LocalCircles survey involving 22,000 participants found that many owners of petrol cars purchased before 2023 reported various issues after switching to E20 fuel. Respondents highlighted concerns related to vehicle performance, mileage, and engine-related problems, raising questions about compatibility with older vehicles.

dot image
To advertise here,contact us
dot image